ഓസ്‌ട്രേലിയൻ മോട്ടോജിപി ഇനി അഡലെയ്ഡിൽ; ലോകത്തിലെ ആദ്യ സ്ട്രീറ്റ് സർക്യൂട്ട് പ്രഖ്യാപിച്ചു

ലോക ചരിത്രത്തിൽ ആദ്യമായാണ് ഒരു മോട്ടോജിപി മൽസരം നഗരത്തിനകത്തെ റോഡുകൾ ഉൾപ്പെടുത്തിയുള്ള 'സ്ട്രീറ്റ് സർക്യൂട്ടിൽ' നടക്കുന്നത്.
SA Secures Australian MotoGP:
ഓസ്‌ട്രേലിയൻ മോട്ടോജിപി ഇനി അഡലെയ്ഡിൽABC News
Published on

2027 മുതൽ ഓസ്‌ട്രേലിയൻ മോട്ടോജിപി വിക്ടോറിയയിലെ ഫിലിപ്പ് ഐലൻഡിൽ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലേക്ക് മാറ്റുമെന്ന് പ്രീമിയർ പീറ്റർ മാലിനൗസ്കാസ് അറിയിച്ചു. ലോക ചരിത്രത്തിൽ ആദ്യമായാണ് ഒരു മോട്ടോജിപി മൽസരം നഗരത്തിനകത്തെ റോഡുകൾ ഉൾപ്പെടുത്തിയുള്ള 'സ്ട്രീറ്റ് സർക്യൂട്ടിൽ' നടക്കുന്നത്. പഴയ ഫോർമുല വൺ ഗ്രാൻഡ് പ്രീ ട്രാക്ക് നവീകരിച്ചാണ് ഇതിനായി ഉപയോഗിക്കുന്നത്.

Also Read
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിൽ തന്നെ; പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം
SA Secures Australian MotoGP:

നവംബർ മാസത്തിൽ നടക്കുന്ന ഈ കായിക മാമാങ്കം സൗത്ത് ഓസ്‌ട്രേലിയയുടെ സാമ്പത്തിക രംഗത്തിന് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 4.195 കിലോമീറ്റർ നീളമുള്ള സർക്യൂട്ടിൽ മണിക്കൂറിൽ 340 കിലോമീറ്ററിലധികം വേഗതയിൽ ബൈക്കുകൾ പായുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ട്രാക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, സർക്യൂട്ടിനായി പാർക്കിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയും, ആരോഗ്യ മേഖലയേക്കാൾ കായിക മത്സരങ്ങൾക്ക് മുൻഗണന നൽകുന്നതിനെതിരെയും ഗ്രീൻസ് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ നിരയിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. 1990-കൾ മുതൽ ഫിലിപ്പ് ഐലൻഡിൽ നടന്നിരുന്ന മോട്ടോജിപി അഡലെയ്ഡിലേക്ക് മാറുന്നത് ഓസ്‌ട്രേലിയൻ മോട്ടോർ സ്പോർട്സ് ചരിത്രത്തിലെ നിർണ്ണായകമായ ഒരു മാറ്റമാണ്.

Related Stories

No stories found.
Metro Australia
maustralia.com.au