മരം നട്ടുപിടിപ്പിക്കാൻ 'ദി വിഗിൾസുമായി' കൈകോർത്ത് റോയൽ കരീബിയൻ

ഓസ്‌ട്രേലിയയുടെ ദേശീയ വൃക്ഷത്തൈ നടീൽ ദിനമായ 2026 ജൂലൈ 26 നോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
Royal Carribean's Wiggly-themed cruise
Published on

സിഡ്‌നി: ഓസ്‌ട്രേലിയൻ കുട്ടികളുടെ ജനപ്രിയ എന്റർടെയ്ൻമെന്റ് ബ്രാൻഡായ 'ദി വിഗിൾസു'മായും (The Wiggles) പരിസ്ഥിതി ചാരിറ്റിയായ 'പ്ലാനറ്റ് ആർക്കു'മായും കൈകോർത്ത് റോയൽ കരീബിയൻ ക്രൂയിസ് ലൈൻസ്. 2026-27 ഓസ്‌ട്രേലിയൻ വേനൽക്കാല സീസണിലേക്ക് തെരഞ്ഞെടുത്ത 'വിഗിളി ക്രൂയിസുകൾ' ബുക്ക് ചെയ്യുന്ന ആദ്യ 1,000 കുടുംബങ്ങൾക്ക് വേണ്ടി ഓരോ മരം നട്ടുപിടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് കമ്പനി തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി ക്വീൻസ്ലാന്റിലും ന്യൂ സൗത്ത് വെയ്ൽസിലും പ്രാദേശിക വൃക്ഷത്തൈകൾ നടുന്നതിനായി റോയൽ കരീബിയൻ ഗ്രൂപ്പ് ഫൗണ്ടേഷൻ 20,000 യു.എസ് ഡോളർ പ്ലാനറ്റ് ആർക്കിന് സംഭാവന നൽകും.

ഓസ്‌ട്രേലിയയുടെ ദേശീയ വൃക്ഷത്തൈ നടീൽ ദിനമായ 2026 ജൂലൈ 26 നോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ക്വാണ്ടം ഓഫ് ദി സീസ് , ആന്തം ഓഫ് ദി സീസ് എന്നീ കപ്പലുകളിൽ സിഡ്നി, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ നിന്നാണ് മൂന്ന് പ്രത്യേക വിഗിളി-തീം ക്രൂയിസുകൾ യാത്ര തിരിക്കുന്നത്. ഏർലി ബീച്ച്, ഹോബാർട്ട്, സൗത്ത് പസഫിക് ദ്വീപുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള യാത്രകളിൽ തത്സമയ വിഗിൾസ് ലൈവ് ഷോകൾ, ഫാമിലി ഡിസ്കോ, ഗെയിമുകൾ, ഫോട്ടോ സെഷനുകൾ എന്നിവ ഉണ്ടായിരിക്കും. കുരുന്നുകൾക്ക് ഒഴിവുകാല ആഘോഷങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം നൽകുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോയൽ കരീബിയൻ സീനിയർ മാർക്കറ്റിംഗ് ഡയറക്ടർ കാതറിൻ ലോക്ക് പറഞ്ഞു.

Metro Australia
maustralia.com.au