ബോണ്ടി ഭീകരാക്രമണത്തിന് പിന്നാലെ പുതുവത്സരാഘോഷങ്ങൾക്ക് റെക്കോർഡ് പൊലീസ് സാന്നിധ്യം

ഏകദേശം 10 ലക്ഷം പേർ സിഡ്നി ഹാർബറിലെ വിവിധ കാഴ്ചാസ്ഥലങ്ങളിൽ പുതുവത്സര വെടിക്കെട്ട് കാണാനെത്തുമെന്ന് അധികൃതർ അറിയിച്ചു.
Australia New Year 2026
സിഡ്നിയിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങൾRosie Steggles/ Unsplash
Published on

സിഡ്നിയിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി റെക്കോർഡ് എണ്ണം എൻഎസ്ഡബ്ല്യു പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.

ഡിസംബർ 14ന് നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഏകദേശം 10 ലക്ഷം പേർ സിഡ്നി ഹാർബറിലെ വിവിധ കാഴ്ചാസ്ഥലങ്ങളിൽ പുതുവത്സര വെടിക്കെട്ട് കാണാനെത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 9നും അർദ്ധരാത്രിയിലുമായി വെടിക്കെട്ട് നടക്കും.

Also Read
ബോണ്ടി ഭീകരാക്രമണം:ന്യൂ ഇയർ ഈവ് അനുസ്മരണത്തിൽ മാറ്റം,സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ മെനോറ പ്രദർശിപ്പിക്കും
Australia New Year 2026

2,500ലധികം പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലും സിവിൽ വേഷത്തിലും നഗരത്തിൽ പട്രോളിംഗ് നടത്തും. ചില ഉദ്യോഗസ്ഥർ ലോങ്-ആം ഫയർആംസ് കരുതുമെന്നും പൊലീസ് അറിയിച്ചു. കലാപനിയന്ത്രണ സംഘം, പൊലീസ് എയർവിംഗ് (PolAir), ഡോഗ് സ്ക്വാഡ്, ട്രാഫിക്, വാട്ടർ പൊലീസ് എന്നിവരും സുരക്ഷാ ചുമതലയിൽ പങ്കെടുക്കും.

സുരക്ഷയാണ് സർക്കാരിന്റെ പരമാവധി മുൻഗണനയെന്ന് മുഖ്യമന്ത്രി ക്രിസ് മിൻസ് പറഞ്ഞു. സമൂഹത്തിൽ ആയുധങ്ങൾ കുറയ്ക്കുകയും പൊലീസിന് കൂടുതൽ ശക്തി നൽകുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആഘോഷങ്ങൾക്കെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ അധിക ബസ്, ട്രെയിൻ, ലൈറ്റ് റെയിൽ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് അടച്ചിടലുകളും ഗതാഗത മാറ്റങ്ങളും മുൻകൂട്ടി പരിശോധിക്കാൻ യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.

ബോണ്ടി ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാത്രി 11 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കും. സിഡ്നി ഹാർബർ ബ്രിഡ്ജിലെ പൈലണുകളിൽ മെനോറാ ചിഹ്നവും പ്രദർശിപ്പിക്കും.

Related Stories

No stories found.
Metro Australia
maustralia.com.au