പോലീസ് കാർ ഇടിച്ച് വൃദ്ധ ​ഗുരുതരാവസ്ഥയിൽ

പോലീസ് പ്രസ്താവന പ്രകാരം, രാവിലെ 7 മണിയോടെ ഷെറിഡൻ, ലില്ലി സ്ട്രീറ്റ് എന്നിവയുടെ മൂലയിൽ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഒരു പോലീസ് വാഹനം ഇടിച്ചു.
പോലീസ് കാർ ഇടിച്ച് വൃദ്ധ ​ഗുരുതരാവസ്ഥയിൽ
(The Carins Post)
Published on: 

ഇന്ന് രാവിലെ കെയ്ൻസിൽ ഒരു പോലീസ് കാർ ഇടിച്ചതിനെ തുടർന്ന് ഒരു സ്ത്രീ ജീവനുവേണ്ടി പോരാടുന്നു. പോലീസ് പ്രസ്താവന പ്രകാരം, രാവിലെ 7 മണിയോടെ ഷെറിഡൻ, ലില്ലി സ്ട്രീറ്റ് എന്നിവയുടെ മൂലയിൽ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഒരു പോലീസ് വാഹനം ഇടിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ത്രീക്ക് വൈദ്യസഹായം നൽകി. ഗുരുതരാവസ്ഥയിലുള്ള അവരെ കെയ്ൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ക്വീൻസ്‌ലാൻഡ് ആംബുലൻസ് സർവീസ് വക്താവിന്റെ പ്രസ്താവനയിൽ സ്ത്രീക്ക് 70 വയസ്സ് പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളു.

Metro Australia
maustralia.com.au