ഓസ്‌ട്രേലിയയിലെ ഏറ്റവും ഭാരം കൂടിയ പ്രാണിയെ കണ്ടെത്തി

പുതുതായി കണ്ടെത്തിയ അക്രോഫില്ല ആൾട്ട ഇനം. ഫോട്ടോ: ആംഗസ് എമ്മോട്ട്/ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി
പുതുതായി കണ്ടെത്തിയ അക്രോഫില്ല ആൾട്ട ഇനം. ഫോട്ടോ: ആംഗസ് എമ്മോട്ട്/ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി
Published on

ഓസ്‌ട്രേലിയയിലെ ഏറ്റവും ഭാരം കൂടിയ പ്രാണിയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഗോൾഫ് ബോളിനേക്കാൾ അല്പം ഭാരം കുറഞ്ഞതും പുതുതായി കണ്ടെത്തിയ ഈ വടി പ്രാണിക്ക് അക്രോഫില്ല ആൾട്ട എന്നാണ് പേരിട്ടിരിക്കുന്നത്. വടക്കൻ ക്വീൻസ്‌ലാന്‍ഡിലെ ഏതെർട്ടൺ പീഠഭൂമികളുടെ ഉയർന്ന ഉയരത്തിൽ നിന്നാണ് ഇവയെകണ്ടെത്തിയത്. ക്വീൻസ്‌ലാന്റിൽ മാത്രം കാണപ്പെടുന്നതും നിലവിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും ഭാരം കൂടിയതുമായ ഭീമൻ മാളമുള്ള പാറ്റയെക്കാൾ വടി പ്രാണിക്ക് ഭാരം കൂടുതലായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു.

40 സെന്റീമീറ്റർ നീളമുള്ള പുതിയ സ്പീഷീസിനെ കുറിച്ചുള്ള സൂടാക്സ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠന പ്രകാരം, ജെയിംസ് കുക്ക് സർവകലാശാല ഗവേഷകനായ പ്രൊഫസർ ആംഗസ് എമ്മോട്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് കണ്ടെത്തലിന് സഹായകമായതെന്ന് പറഞ്ഞു.

നിരവധി രാത്രികൾ നീണ്ട തിരച്ചിലിനുശേഷം, മില്ല മില്ലയ്ക്കും ഹൈപ്പിപാമി പർവതത്തിനും ഇടയിൽ ഒരു വലിയ പെൺ പ്രാണിയെ എമ്മോട്ടും കൂപ്ലാൻഡും കണ്ടെത്തി. ആ പ്രാണി വളരെ ഉയരത്തിലായിരുന്നതിനാൽ അതിനെ താഴെയിറക്കാൻ അവർക്ക് ഒരു നീണ്ട വടി ഉപയോഗിക്കേണ്ടിവന്നു. കൂപ്ലാൻഡ് പെൺ കീടത്തെ അടുത്തു കണ്ടയുടനെ, അത് ഒരു പുതിയ ഇനം വടി പ്രാണിയാണെന്ന് അദ്ദേഹത്തിന് ഉറപ്പായി. കൂടുതൽ പഠനത്തിനായി അവർ അതിനെ എമ്മോട്ടിന്റെ ആതർട്ടൺ ടേബിൾലാൻഡ്‌സ് വീട്ടിലേക്ക് കൊണ്ടുപോയി.

Metro Australia
maustralia.com.au