ബർഗാര ബീച്ചിൽ തിരയിൽപ്പെട്ട് ഒരാളെ കാണാതായി; തിരച്ചിൽ പുരോ​ഗമിക്കുന്നു

സ്പെഷ്യലിസ്റ്റ് ഓഫീസർമാർ, ലൈഫ് സേവർമാർ, എസ്.ഇ.എസ്, വളണ്ടിയർ മറൈൻ റെസ്ക്യൂ, ലൈഫ് ഫ്ലൈറ്റ് എന്നിവരുടെ പിന്തുണയോടെ ഇന്ന് രാവിലെ 6 മണിക്ക് (എ.ഇ.എസ്.ടി) തിരച്ചിൽ പുനരാരംഭിച്ചു.
ബർഗാര ബീച്ചിൽ തിരയിൽപ്പെട്ട് ഒരാളെ കാണാതായി
ബർഗാര ബീച്ച്
Published on

ക്വീൻസ്‌ലാന്റിലെ ബുണ്ടാബെർഗ് മേഖലയിലെ ബർഗാര ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ നീന്തൽക്കാരനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കഷണ്ടിയുള്ള ഒരു കൊക്കേഷ്യൻ നീന്തൽക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നയാൾ തിരയിൽപ്പെട്ടതായി അറിയിച്ച് കൊണ്ട് ഇന്നലെ വൈകുന്നേരം ഏകദേശം 5.50 ഓടെ പൊതുജനങ്ങൾ വൂങ്കാര സീനിക് ഡ്രൈവിലേക്ക് അടിയന്തര സേവനങ്ങളെ വിളിച്ചു. ഉടനെ തിരച്ചിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും രാത്രി 10 മണിയോടെ നിർത്തിവച്ചു. സ്പെഷ്യലിസ്റ്റ് ഓഫീസർമാർ, ലൈഫ് സേവർമാർ, എസ്.ഇ.എസ്, വളണ്ടിയർ മറൈൻ റെസ്ക്യൂ, ലൈഫ് ഫ്ലൈറ്റ് എന്നിവരുടെ പിന്തുണയോടെ ഇന്ന് രാവിലെ 6 മണിക്ക് (എ.ഇ.എസ്.ടി) തിരച്ചിൽ പുനരാരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ പോലീസിനെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au