ക്വീൻസ്ലാൻഡിൽ റോക്ക് ക്ലൈംബിങ്ങിനിടെ 20 മീറ്റർ താഴേക്ക് വീണ് യുവതി ഗുരുതരാവസ്ഥയിൽ

വീഴ്ചയിൽ യുവതിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റു.
റോക്ക് ക്ലൈംബിങ്ങിനിടെ 20 മീറ്റർ താഴേക്ക് വീണ് യുവതി ഗുരുതരാവസ്ഥയിൽ
അപകടത്തിൽ മറ്റ് മലകയറ്റക്കാർക്ക് പരിക്കേറ്റിട്ടില്ല.(9 News)
Published on

ക്വീൻസ്ലാൻഡിലെ സീനിക് റിം മേഖലയിലെ പ്രശസ്തമായ മൗണ്ട് ഫ്രഞ്ചിൽ റോക്ക് ക്ലൈംബിങ്ങിനിടെ ഏകദേശം 20 മീറ്റർ താഴേക്ക് വീണ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. ശനിയാഴ്ച രാവിലെ 11 മണിക്ക് മുമ്പ് ലഭിച്ച വിവരത്തെ തുടർന്ന് അടിയന്തര രക്ഷാസേന സംഭവസ്ഥലത്തെത്തി. ഇരുപതുകളിലുള്ള യുവതി സുഹൃത്തുക്കൾക്കൊപ്പം റോക്ക് ക്ലൈംബിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

റോക്ക് ക്ലൈംബിങ്ങിനിടെ 20 മീറ്റർ താഴേക്ക് വീണ് യുവതി ഗുരുതരാവസ്ഥയിൽ
(9 News)

വീഴ്ചയിൽ യുവതിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റു. രാവിലെ 11.30ഓടെ രക്ഷാപ്രവർത്തകർ യുവതിയെ കണ്ടെത്തി. ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രദേശത്തെ കനത്ത വനപ്രദേശമായതിനാൽ അത് സാധ്യമായില്ല. തുടർന്ന് പാരാമെഡിക്കുകൾ യുവതിയെ ചുമന്നുകൊണ്ട് ആംബുലൻസിലെത്തിക്കുകയും, അവിടെ നിന്ന് ബൂന എയർഫീൽഡിലേക്ക് കൊണ്ടുപോയ ശേഷം രക്ഷാ ഹെലികോപ്റ്റർ വഴി പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആശുപത്രിയിലെത്തിച്ച യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം അപകടത്തിൽ മറ്റ് മലകയറ്റക്കാർക്ക് പരിക്കേറ്റിട്ടില്ല.

Metro Australia
maustralia.com.au