തെളിഞ്ഞ ആകാശത്തിന് വിട; ക്വീൻസ്‌ലാന്റിൽ വരുംദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് BOM

തെക്കുകിഴക്കൻ മേഖലകളിലും സെൻട്രൽ, കാസോവരി തീരങ്ങളിലും നോർത്ത് ട്രോപ്പിക്കൽ തീരങ്ങളിലും ചിതറിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തെളിഞ്ഞ ആകാശത്തിന് വിട; ക്വീൻസ്‌ലാന്റിൽ വരുംദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് BOM
Published on

ബ്രിസ്ബേൻ: ഒരാഴ്ച നീണ്ടുനിന്ന തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാന്റിന്റെ (Queensland) കിഴക്കൻ തീരങ്ങളിലും തെക്കുപടിഞ്ഞാറൻ മേഖലകളിലും വരുംദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി (BOM). തെക്കുകിഴക്കൻ മേഖലകളിലും സെൻട്രൽ, കാസോവരി തീരങ്ങളിലും നോർത്ത് ട്രോപ്പിക്കൽ തീരങ്ങളിലും ചിതറിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

സൺഷൈൻ കോസ്റ്റ് മേഖലയിലാണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതെന്ന് ബി.ഒ.എം സീനിയർ മെറ്റീരിയോളജിസ്റ്റ് ഫെലിം ഹാനിഫി (Felim Hanniffy) അറിയിച്ചു. ഇവിടെ ശനിയാഴ്ച 20 മില്ലീമീറ്റർ വരെയും ഞായറാഴ്ച 10 മില്ലീമീറ്റർ വരെയും മഴ ലഭിച്ചേക്കാം. ഗോൾഡ് കോസ്റ്റ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ മേഖലകളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിലും ചാറ്റൽമഴ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് പകൽ ശരാശരി 22 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടുമെങ്കിലും കഠിനമായ തണുപ്പ് തരംഗത്തിന് സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Metro Australia
maustralia.com.au