അസ്ഥിരമായ കാലാവസ്ഥയിലേക്ക് വീണ്ടും ക്വീൻസ്ലൻഡ്

ഗോൾഡ് കോസ്റ്റ്, ബ്രിസ്‌ബേൻ, സൺഷൈൻ കോസ്റ്റ്, വൈഡ് ബേ എന്നിവിടങ്ങളിൽ കാലാവസ്ഥാ ബ്യൂറോ അസ്ഥിരമായ സാഹചര്യങ്ങൾ പ്രവചിക്കുന്നു
Australia Weather Alert
കൊടുങ്കാറ്റ് ബാധിച്ച തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡ് ഇന്ന് വീണ്ടും ജാഗ്രതയിലാണ്Nikolay Hristov/ Unsplash
Published on

മുൻദിവസങ്ങൾക്ക് സമാനമായി തീർത്തും അസ്ഥിരമായ കാലാവസ്ഥയിലൂടെ കടന്നുപോവുകയാണ് ക്വീന്‍സ്ലൻഡ്. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റ് പലയിടങ്ങളിലും നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. കൊടുങ്കാറ്റ് ബാധിച്ച തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡ് ഇന്ന് വീണ്ടും ജാഗ്രതയിലാണ്. ഗോൾഡ് കോസ്റ്റ്, ബ്രിസ്‌ബേൻ, സൺഷൈൻ കോസ്റ്റ്, വൈഡ് ബേ എന്നിവിടങ്ങളിൽ കാലാവസ്ഥാ ബ്യൂറോ "വളരെ അസ്ഥിരമായ സാഹചര്യങ്ങൾ" പ്രവചിക്കുന്നു.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധൻ ജോനാഥൻ ഹോവ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ കൈൻസ് നഗരത്തിന് വടക്കുള്ള പ്രദേശങ്ങളിൽ സാധാരണ കാലാവസ്ഥ തന്നെ തുടർന്നേക്കും. തെക്കുകിഴക്കൻ മേഖലകൾക്ക് തുടർച്ചയായ നാലുദിവസം ശക്തമായ പൊടിക്കാറ്റുകൾ നേരിടേണ്ടി വരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read
സ്നാപ്ചാറ്റ് പ്രായപരിധി പരിശോധന ആരംഭിച്ചു
Australia Weather Alert

അതേസമയം, സെൻട്രൽ ക്വീന്‍സ്‌ലാൻഡിൽ നിന്ന് കേപ് യോർക്ക് വരെ അതിശക്തമായ ഊഷ്ണ തരംഗം തുടരുകയാണ്. ആളുകളോട് ടിനുള്ളിൽ തുടരാനും വെള്ളം കുടിക്കാനും അതേസമയം മുതിർന്നവരും മൃഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും ആണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.

തെക്കൻ, വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ സാധാരണ നിലയിൽ നിന്ന് 6–10 ഡിഗ്രി വരെ കൂടുതലാണ് താപനില.

“ഇന്നലെ 34 ഡിഗ്രി ആയിരുന്നുവെങ്കിലും ഈർപ്പം കൂടുതലിനാൽ ശരീരത്തിന് അനുഭവപ്പെട്ടത് ഏകദേശം 39 ഡിഗ്രിയായിരുന്നു.

പശ്ചിമപ്രദേശത്ത് ചൂട് റെക്കോർഡിൽ എത്തിയിരിക്കുകയാണ്.

ബ്രിസ്ബേൻ നിന്ന് 1100 കിലോമീറ്റർ അകലെയുള്ള ലോംഗ്‌റീച്ചിൽ തിങ്കളാഴ്ച 44.8 ഡിഗ്രി രേഖപ്പെടുത്തി—നവംബർ മാസത്തിലെ റെക്കോർഡായ 45.8-ൽ നിന്ന് വെറും ഒരു ഡിഗ്രി കുറവ് മാത്രമാണിത്,

ചൂട് തീരത്തേക്ക് നീങ്ങുന്നതിനാൽ ഇവിടത്തെ ചൂട് അല്പം കുറയുമെന്ന് പ്രതീക്ഷ.

ഇന്നലത്തെ വന്യമായ കൊടുങ്കാറ്റ് ഗോൾഡ് കോസ്റ്റ് മുതൽ സൺഷൈൻ കോസ്റ്റ് വരെയുള്ള പ്രദേശങ്ങളെ തകർത്തു, ഭീമാകാരമായ ആലിപ്പഴം, പേമാരി, ശക്തമായ കാറ്റ് എന്നിവ പലസ്ഥലങ്ങളിലും വൻതോതിലുള്ള വൈദ്യുതി തടസ്സത്തിന് കാരണമായി. തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au