

ബ്രിസ്ബേൻ: സംസ്ഥാനത്ത് കടുത്ത വരൾച്ച മൂലം പ്രതിസന്ധിയിലായ കർഷകർക്കും കന്നുകാലി വളർത്തലുകാർക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ക്വീൻസ്‌ലാന്റ് സർക്കാർ. വരൾച്ച ഉൽപ്പാദകരെയും അവരുടെ കുടുംബങ്ങളെയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സർക്കാർ മനസ്സിലാക്കുന്നുവെന്ന് ക്വീൻസ്‌ലാന്റ് പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രി ടോണി പെറെറ്റ് പറഞ്ഞു.
ഒരു കർഷകൻ കൂടിയായ തനിക്ക് ഈ കഠിനമായ സാഹചര്യങ്ങളുടെ വ്യാപ്തിയും ബുദ്ധിമുട്ടുകളും നേരിട്ട് ബോധ്യമുണ്ടെന്നും, കൃഷി-ക്ഷീര മേഖലയെ ചേർത്തുപിടിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നും, മഴ പെയ്താൽ ഉൽപ്പാദനം വേഗത്തിൽ വീണ്ടെടുക്കാൻ കർഷകർ സജ്ജരായിരിക്കണമെന്നും മേഖലയിലെ പ്രമുഖ കർഷകർ പ്രതികരിച്ചു