1.7 ദശലക്ഷം ഡോളർ മൂല്യമുള്ള അയ്യായിരത്തിലധികം ആടുകളെ മോഷ്ടിച്ചു; ക്വീൻസ്ലൻഡിൽ വൻ കന്നുകാലി മോഷണം

കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഇത്തരം കന്നുകാലി മോഷണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
1.7 ദശലക്ഷം ഡോളർ മൂല്യമുള്ള അയ്യായിരത്തിലധികം ആടുകളെ മോഷ്ടിച്ചു; ക്വീൻസ്ലൻഡിൽ വൻ കന്നുകാലി മോഷണം
Supplied: Queensland Police Service
Published on

ബ്രിസ്‌ബേൻ: റൂറൽ ക്വീൻസ്ലൻഡിലെ ബ്ലാക്കോളിന് (Blackall) സമീപമുള്ള ഫാമിൽ നിന്ന് 1.7 ദശലക്ഷത്തിലധികം ഡോളർ (ഏകദേശം 9.5 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള അയ്യായിരത്തോളം ആടുകളെ മോഷ്ടിച്ചതായി പരാതി. ബ്ലാക്കോൾ-ഐസിസ്ഫോർഡ് റോഡിലുള്ള പ്രോപ്പർട്ടിയിൽ നിന്ന് ഫെബ്രുവരിക്കും മെയ് മാസത്തിനുമിടയിലാണ് ഡോർപർ (Dorper) ഇനത്തിൽപ്പെട്ട 5,500 ഓളം ആടുകളെ കവർന്നത്.

നാഷണൽ ലൈവ്‌സ്റ്റോക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിന്റെ വെളുത്ത ടാഗുകൾ ഘടിപ്പിച്ച ആടുകളെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ റൂറൽ ആൻഡ് സ്റ്റോക്ക് ക്രൈം സ്ക്വാഡ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് അസ്വാഭാവികമായ രീതിയിൽ കന്നുകാലി വാഹനങ്ങളുടെ നീക്കമോ സംശയകരമായ ഇടപാടുകളോ ശ്രദ്ധയിൽപ്പെട്ടവർ ഉടൻ വിവരം അറിയിക്കണമെന്ന് ഡിറ്റക്ടീവ് സീനിയർ സാർജന്റ് പോൾ എലിയറ്റ് ആവശ്യപ്പെട്ടു. കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഇത്തരം കന്നുകാലി മോഷണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Metro Australia
maustralia.com.au