ക്വീൻസ്‌ലാൻഡിലെ പീക്ക് ഡൗൺസ് കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4.34നാണ് ക്വീൻസ്‌ലാൻഡ് ആംബുലൻസ് സർവീസിന് അപകടവിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷാപ്രവർത്തകർ സ്ഥലത്ത് തന്നെ ചികിത്സിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ തൊഴിലാളിക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്വീൻസ്‌ലാൻഡ് നാച്ചുറൽ റിസോഴ്‌സസ് ആൻഡ് മൈൻസ് മന്ത്രി ഡെയ്ൽ ലാസ്റ്റും അനുശോചനം അറിയിച്ചു. "എല്ലാവർക്കും സുരക്ഷിതമായി ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങാൻ കഴിയണം" എന്നും അദ്ദേഹം പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റിന്റെ അന്വേഷണവും നടത്തും. 1972 മുതൽ പ്രവർത്തിക്കുന്ന പീക്ക് ഡൗൺസ് ഒരു ഓപ്പൺ-കട്ട് കോക്കിങ് കൽക്കരി ഖനിയാണ്. BHP Mitsubishi Alliance-ന്റെ ഉടമസ്ഥതയിലുള്ള ഖനിയാണിത്.