

ഇന്ന് രാവിലെ ഗോൾഡ് കോസ്റ്റിലെ ഒരു കെമിസ്റ്റിനു പുറത്ത് കഴുത്തിൽ മുറിവേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പസഫിക് പൈൻസിലെ ബിൻസ്റ്റെഡ് വേയിലുള്ള കെമിസ്റ്റിലേക്ക് രാവിലെ 9.40 ഓടെ അടിയന്തര സേവനങ്ങളിലേക്ക് ഫോൺ വരികയായിരുന്നു. പരിക്കേറ്റയാൾ കാറി നിലത്ത് കിടക്കുകയാണെന്ന് അറിയിച്ച് കൊണ്ടായിരുന്നു കോൾ വരുന്നത്. പരിക്കേറ്റ 44 കാരനായ കൂമേര സ്വദേശിയെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്. ബൗണ്ടി അവന്യൂവിലുള്ള രണ്ടുപേരുമായി ഉണ്ടായ ഒരു വഴക്കിലാണ് പുരുഷന് പരിക്കേറ്റതെന്ന് പോലീസ് കരുതുന്നു.