

ഗോൾഡ് കോസ്റ്റിലെ വാഴ്സിറ്റി ലേക്ക്സിൽ ക്രിസ്റ്റീൻ അവന്യൂവിൽ പരിക്കേറ്റ ഒരാളെ ഉപേക്ഷിക്കുകയും സഹായത്തിനായി എത്തിയ സ്ത്രീയെ ആക്രമിച്ചതിനും ഒരാൾക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 10.40 ഓടെ കാൽനടക്കാരനാണ് 18 വയസ്സുള്ള യുവാവിനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടത്. ആക്രമണകാരിയെന്ന് ആരോപിക്കപ്പെടുന്ന 34 വയസ്സുള്ള യുവാവ് സമീപത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 27 വയസ്സുള്ള സ്ത്രീ അടിയന്തര സേവനങ്ങളെ വിളിച്ചപ്പോൾ അയാൾ അവളെയും ആക്രമിച്ചു. അറസ്റ്റ് ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ തുപ്പുകയും ചെയ്തു. അതേസമയം ഗുരുതരാവസ്ഥയിലുള്ള യുവാവിനെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെ സ്ത്രീയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ബ്രിസ്‌ബേനിലെ മോഗ്ഗിൽ നിന്നുള്ള ഈ യുവാവിന് മേൽ ഗുരുതരമായ ശാരീരിക ഉപദ്രവം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇന്ന് സൗത്ത്‌പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.