
2024 ജൂലൈയിൽ അപ്പർ ലോക്യർ പ്രോപ്പർട്ടിയിൽ റൈഡ്-ഓൺ ലോൺ വെട്ടുന്ന യന്ത്രത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ഫ്രാൻസെസ് എലിസബത്ത് ക്രോഫോർഡിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്വീൻസ്‌ലാൻഡ് കോടതിയിൽ പരിഗണിക്കുന്നു. എലിസബത്തിൻ മരണം നടന്ന് മൂന്ന് മാസത്തിന് ശേഷം ഭർത്താവും മുൻ റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് പൈലറ്റുമായ റോബർട്ട് ജോൺ ക്രോഫോർഡിനെതിരെ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയിരുന്നു. ഈ കേസാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നത്. വിചാരണ നേരിടാൻ മതിയായ തെളിവുകൾ ഉണ്ടോ എന്ന് നിർണ്ണയിക്കാനായി ഇന്ന് ഇപ്‌സ്‌വിച്ച് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ട് ദിവസത്തെ കമ്മിറ്റൽ വാദം കേൾക്കൽ ആരംഭിച്ചു.
കോപത്തിൽ ഭർത്താവ് റോബർട്ട് ജോൺ ക്രോഫോർഡ് ദമ്പതികളുടെ വീട്ടിലെ കുളിമുറിയിൽ വെച്ച് അവരെ വീട്ടിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നും, തുടർന്ന് പുൽത്തകിടി വെട്ടുന്ന യന്ത്രം വാട്ടർ സ്‌പ്രിംഗളറുകളിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെ രാത്രി വൈകിയുണ്ടായ ഒരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാറ്റിയതായിരിക്കാമെന്നും പ്രോസിക്യൂട്ടർമാർ വാദിക്കുന്നു. അതേസമയം ഇതൊരു ദാരുണമായ അപകടമാണെന്ന് പ്രതിഭാഗത്തിന്റെ വാദം. റൈഡ്-ഓൺ വെട്ടുന്ന യന്ത്രം അബദ്ധത്തിൽ അവരുടെ മേൽ ഉരുണ്ടുവീണ് കഴുത്തിൽ അമർന്നപ്പോൾ ഫ്രാൻസെസ് എലിസബത്ത് മരിച്ചിരിക്കാമെന്നാണ് അവർ വാദിക്കുന്നത്. ഫ്രാൻസെസ് ക്രോഫോർഡിന്റെ പോസ്റ്റ്‌മോർട്ടത്തിൽ അവരുടെ കഴുത്തിൽ 15 മുറിവുകളും താടിയിൽ ഒരു മുറിവുമുണ്ടെന്ന് കണ്ടെത്തിയതായി ആക്ടിംഗ് മജിസ്‌ട്രേറ്റ് സ്യൂ ഗണാസനൻ പറഞ്ഞു. അതേസമയം ഡെഡ്ബോഡിയിൽ കണ്ട മുറിവുകൾ കഴുത്ത് ഞെരിച്ചോ വെട്ടുന്ന യന്ത്രം കൊണ്ടോ സംഭവിച്ചിരിക്കാമെന്ന് ഫോറൻസിക് വിദഗ്ദ്ധൻ പറഞ്ഞു.