അമേരിക്കൻ ​ബാൻഡ് "ഗുഡ് ഷാർലറ്റ്" വീണ്ടും ഓസ്ട്രേലിയയിലേക്ക്

ഫെബ്രുവരി 17 ന് പെർത്തിലെ ആർഎസി അരീനയിൽ ആരംഭിക്കും. തുടർന്ന് ഫെബ്രുവരി 19 ന് ബ്രിസ്‌ബേനിലെ ബ്രിസ്‌ബേൻ എന്റർടൈൻമെന്റ് സെന്ററിലും ഫെബ്രുവരി 25 ന് സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിലും ഒരു ഷോ നടക്കും.
അമേരിക്കൻ ​ബാൻഡ് "ഗുഡ് ഷാർലറ്റ്" വീണ്ടും ഓസ്ട്രേലിയയിലേക്ക്
"ഗുഡ് ഷാർലറ്റ്" വീണ്ടും ഓസ്ട്രേലിയയിലേക്ക് (jen rosenstein)
Published on

അമേരിക്കൻ ​ബാൻഡ് "ഗുഡ് ഷാർലറ്റ്" ഏകദേശം 10 വർഷത്തിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ നാല് ഷോകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ബാൻഡിന്റെ പുതിയ ആൽബമായ മോട്ടൽ ഡു ക്യാപ്പിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഈ ടൂർ. ഗുഡ് ഷാർലറ്റിന്റെ ഓസ്‌ട്രേലിയൻ പര്യടനം ഫെബ്രുവരി 17 ന് പെർത്തിലെ ആർഎസി അരീനയിൽ ആരംഭിക്കും. തുടർന്ന് ഫെബ്രുവരി 19 ന് ബ്രിസ്‌ബേനിലെ ബ്രിസ്‌ബേൻ എന്റർടൈൻമെന്റ് സെന്ററിലും ഫെബ്രുവരി 25 ന് സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിലും ഒരു ഷോ നടക്കും. വിക്ടോറിയൻ നഗരമായ ബെൻഡിഗോയിലും ബാൻഡ് ഷോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 15 ബുധനാഴ്ച മുതൽ പ്രീ-സെയിൽ ടിക്കറ്റുകൾ ലഭ്യമാകും, ഒക്ടോബർ 20 തിങ്കളാഴ്ച പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും.

Related Stories

No stories found.
Metro Australia
maustralia.com.au