എച്ച്പിവി വാക്സിനേഷൻ നിരക്കിൽ വൻ ഇടിവ്; ക്യാൻസർ പ്രതിരോധം അവതാളത്തിലാകുമെന്ന് വിദഗ്ധർ

വാക്സിനേഷൻ കുറയുന്നത് ഭാവിയിൽ ക്യാൻസർ കേസുകൾ വർദ്ധിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
HPVവാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്
HPVവാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്CDC/ Unsplash
Published on

ക്വീൻസ്‌ലൻഡിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യവിഭാഗം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം കേവലം 56 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. ഗർഭാശയ ഗള ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളെ പ്രതിരോധിക്കാൻ 90 ശതമാനം കുട്ടികൾക്കെങ്കിലും വാക്സിൻ നൽകണമെന്നാണ് ലക്ഷ്യമെന്നിരിക്കെ, നിലവിലെ സാഹചര്യം ആശങ്കാജനകമാണ്.

Also Read
‘ദ ഓസ്‌ട്രേലിയ ഇഫക്റ്റ്’: ക്രിയേറ്റർമാരെ കൂട്ടുപിടിച്ച് ടൂറിസം ഓസ്‌ട്രേലിയയുടെ പുതിയ ചുവടുവെപ്പ്
HPVവാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്

വാക്സിനോടുള്ള വിമുഖതയേക്കാൾ ഉപരിയായി, മാതാപിതാക്കൾ സമ്മതപത്രം (Consent Form) കൃത്യസമയത്ത് സ്കൂളുകളിൽ തിരികെ നൽകാത്തതാണ് ഈ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂളുകളിലെ ഹാജർ കുറവും ഫോമുകൾ പൂരിപ്പിക്കുന്നതിലെ അപാകതകളും വാക്സിനേഷൻ പ്രക്രിയയെ ബാധിക്കുന്നുണ്ട്. വാക്സിനേഷൻ കുറയുന്നത് ഭാവിയിൽ ക്യാൻസർ കേസുകൾ വർദ്ധിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുട്ടികളുടെ വാക്സിനേഷൻ ഉറപ്പാക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം അഭ്യർത്ഥിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au