തായ് മസാജ് പാർലറിൽ ഓസ്‌ട്രേലിയൻ അഭിഭാഷകനെ മരിച്ച നിലയിൽ

Christopher Saines
Christopher Saines
Published on

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ മരിച്ച സ്ഥലത്തിനടുത്തുള്ള തായ് മസാജ് പാർലറിൽ ഓസ്‌ട്രേലിയൻ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിസ്‌ബേൻ കമ്പനിയായ ജിഎൽജിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ക്രിസ്റ്റഫർ സെയ്‌ൻസിനെയാണ് തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാര്യയും കുടുംബവുമൊത്ത് കോ സമുയി ദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റഫർ സെയ്‌ൻസ്.

ചാവെങ് ബീച്ചിനടുത്തുള്ള പാർലറിൽ സൈൻസ് "മരിച്ചു കിടക്കുന്നതായി" കണ്ടെത്തിയതായി ബോ ഫൂട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ലെഫ്റ്റനന്റ് കേണൽ ഫുമരെറ്റ് ഇങ്കോങ് പറഞ്ഞു. പരിക്കിന്റെയോ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. "അയാൾ മസാജ് പൂർത്തിയാക്കി, വസ്ത്രം ധരിച്ച്, ബാത്ത്റൂമിലേക്ക് പോയി. പിന്നെ, ഒരു നിമിഷം കട്ടിലിൽ ഇരുന്ന് വിശ്രമിച്ചു, അപ്പോഴേക്കും അയാൾ ഉറങ്ങിപ്പോയി," പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"താൻ വളരെ ഉച്ചത്തിൽ കൂർക്കം വലിക്കുന്നുണ്ടെന്നും അതുകൊണ്ട് മുറി മാറണോ എന്ന് സമീപത്തുള്ള അതിഥികളോട് ചോദിച്ചുവെന്നും പോലീസ് റിപ്പോർട്ട് പറയുന്നു. പുലർച്ചെ 3 മണി വരെ അയാൾ അങ്ങനെ തന്നെ തുടർന്നു. മസാജ് സെൻ്റർ അടച്ചപ്പോൾ, തുടർന്ന് masseuse അദ്ദേഹത്തെ മുറിയിൽ ഉറങ്ങാൻ വിട്ടു. രാവിലെ 6 മണിയോടെ, masseuse അദ്ദേഹത്തെ ഉണർത്താൻ വീണ്ടും വന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് അവൾ തന്റെ സുഹൃത്തിനെ വിളിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മരിച്ചുപോയതായി അവർ കണ്ടെത്തിയത്. പുലർച്ചെ 4 മണിക്ക് ശേഷം എപ്പോഴോ ആണ് മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സൂററ്റ് താനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മിസ്റ്റർ സൈൻസിന്റെ ഭാര്യ ചാന്തോയെ അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചത്.

അതേസമയം സെയ്ൻസ് ദമ്പതികൾ മിയ വില്ലാസ് എന്ന ആഢംബര ഹോട്ടലിലായിരുന്നു താമസം. എന്നാൽ ഞായറാഴ്ച രാത്രി ക്രിസ്റ്റഫ സെയ്ൻസ് തിരിച്ചെത്താത്തപ്പോൾ ജീവനക്കാർ അദ്ദേഹത്തെ അന്വേഷിച്ച് പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജിഎൽജി വെബ്‌സൈറ്റിലെ ജീവചരിത്രം അനുസരിച്ച്, ക്വീൻസ്‌ലാൻഡ് ലോ സൊസൈറ്റി അംഗം, ഇന്റർനാഷണൽ ബാർ അസോസിയേഷന്റെ കമ്മിറ്റി അംഗം, ബേസിക് റൈറ്റ്‌സ് കമ്മിറ്റി അംഗം, ഏജ്ഡ് കെയർ റിവ്യൂവിന്റെ ബോർഡ് അംഗം എന്നീ നിലകളിൽ ക്രിസ്റ്റഫർ പ്രവർത്തിച്ച് വരികയായിരുന്നു.

Metro Australia
maustralia.com.au