
ബ്രിസ്‌ബേൻ: ഒരു വൃദ്ധ സ്ത്രീയിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ പണം തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന രണ്ട് തട്ടിപ്പുകാരെ അന്വേഷിക്കുന്ന ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 വർഷമായി, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടും Chinese blessing scarm റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമായ ഏഷ്യൻ സ്ത്രീകളെയാണ് ( കൂടുതലും ചൈനീസ്) കുറ്റവാളികൾ സാധാരണയായി ലക്ഷ്യം വെക്കുന്നത്.
2023 പകുതി മുതൽ സജീവമായ ഈ തട്ടിപ്പിൽ, പൊതുസ്ഥലങ്ങളിൽ ഇരകളെ സമീപിച്ച് അവരുടെ കുടുംബങ്ങൾക്ക് ഭീഷണിയായ ആത്മീയ ശാപങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അവരുടെ കുടുംബത്തിലെ ഒരാൾ ശപിക്കപ്പെട്ടതാണെന്നോ അപകടത്തിലാണെന്നോ പറഞ്ഞ് ദുരാത്മാക്കളെ അകറ്റി അവരുടെ സമ്പത്ത് അനുഗ്രഹിക്കപ്പെടാൻ ഏക മാർഗം ഇതാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു.തുടർന്ന്, പ്രിയപ്പെട്ടവരെ സംരക്ഷിക്കുമെന്ന് കരുതപ്പെടുന്ന ഒരു ആചാരപരമായ "ആശീർവാദത്തിനായി" പണവും ആഭരണങ്ങളും കൈമാറാൻ ഇരകളെ പ്രേരിപ്പിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു. പകരം പത്രമോ കല്ലുകളോ പോലുള്ള വിലകെട്ട വസ്തുക്കൾ നിറച്ച ഡെക്കോയ് ബാഗുകൾ നൽകും. എന്നാൽ അവർ നൽകിയ ബാഗുകൾ ദിവസങ്ങളോളം തുറക്കരുതെന്ന് ഇരകൾക്ക് നിർദ്ദേശം നൽകിയത് കൊണ്ട് ഇരകൾ പറ്റിക്കപ്പെട്ടത് അറിയാൻ വൈകി. അപ്പോഴേക്കും തട്ടിപ്പുകാർ രക്ഷപ്പെടും.
രാജ്യം വിടാൻ ശ്രമിക്കുന്ന ഒരു സ്ത്രീ ഉൾപ്പെടെ 63 വയസ്സ് പ്രായമുള്ള രണ്ട് പ്രതികളെ ന്യൂ സൗത്ത് വെയിൽസ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 63 വയസ്സുള്ള ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. അവർക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അവരുടെ കൂട്ടാളിയായ 63 വയസ്സുള്ള പുരുഷനെ വെള്ളിയാഴ്ച ചൈനയിലേക്കുള്ള വിമാനത്തിൽ ഓസ്‌ട്രേലിയ വിടാൻ ശ്രമിക്കുന്നതിനിടെ ബ്രിസ്‌ബേൻ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു.
ഇത്തരത്തിൽ ബർവുഡ്, റൈഡ്, ബ്ലാക്ക്‌ടൗൺ, ഹോൺസ്ബി എന്നിവയുൾപ്പെടെയുള്ള പ്രാന്തപ്രദേശങ്ങളിൽ 80 ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം നഷ്ടം AUD3 മില്യൺ തട്ടിപ്പ് നടന്നതായി കണക്കാക്കപ്പെടുന്നു.
അതേസമയം 11 അറസ്റ്റ് വാറണ്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ ചൈനീസ് സമൂഹം ജാഗ്രത പാലിക്കണമെന്നും ഇളയ കുടുംബാംഗങ്ങൾ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മുതിർന്നവരെ ബോധവൽക്കരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു. അന്വേഷണത്തെ സഹായിക്കുന്നതിനായി സംശയിക്കപ്പെടുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.