ബെൻ റോബർട്ട്സ്-സ്മിത്ത് ഗോൾഡ് കോസ്റ്റ് അൻസാക് ദിന പരിപാടിയിൽ

"നമ്മൾ ജീവിക്കുന്ന രാജ്യം നമുക്ക് നൽകിയ എല്ലാ ഓസ്‌ട്രേലിയക്കാരുടെയും സേവനത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ട" ദിവസമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൻ റോബർട്ട്സ്-സ്മിത്ത് ഗോൾഡ് കോസ്റ്റ് അൻസാക് ദിന പരിപാടിയിൽ
(Danielle Smith)
Published on

മുൻ എസ്‌എ‌എസ് സൈനികനായ ബെൻ റോബർട്ട്സ്-സ്മിത്ത് ഗോൾഡ് കോസ്റ്റിലെ അൻസാക് ഡേ കറംബിൻ ഡോൺ സർവീസിൽ പങ്കെടുത്തു. തന്റെ സേവനത്തിന് ലഭിച്ച മെഡലുകൾ സ്യൂട്ടിൽ കുത്തി, റോബർട്ട്സ്-സ്മിത്ത് പുലർച്ചെ 4.30 ഓടെ പരിപാടിക്ക് എത്തി. "വരരുതെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാൻ എപ്പോഴും ഇവിടെ ഉണ്ടാകുമായിരുന്നു," അദ്ദേഹം പറഞ്ഞു. "നമ്മൾ ജീവിക്കുന്ന രാജ്യം നമുക്ക് നൽകിയ എല്ലാ ഓസ്‌ട്രേലിയക്കാരുടെയും സേവനത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ട" ദിവസമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനുശേഷം അദ്ദേഹം മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുകയും തന്നെ പിന്തുണക്കുന്നവർക്ക് ഷെയ്ക് ഹാൻഡ് നൽകുകയും ചെയ്തു. ചിലർ തന്നോടൊപ്പം ചിത്രം എടുക്കാൻ ആവശ്യപ്പെട്ടു. പിന്തുണ 'അമിതമായി' തോന്നിയെന്ന് റോബർട്ട്സ്-സ്മിത്ത് പറഞ്ഞു.

ബെൻ റോബർട്ട്സ്-സ്മിത്ത് ഗോൾഡ് കോസ്റ്റ് അൻസാക് ദിന പരിപാടിയിൽ
ബെൻ റോബർട്ട്സ്-സ്മിത്ത്‌ തവിട്ട് നിറത്തിലുള്ള സ്യൂട്ടിൽ മധ്യഭാഗത്തായി നിൽകുന്നു(Danielle Smith)

2009 നും 2012 നും ഇടയിൽ അഫ്ഗാനിസ്ഥാനിൽ വിന്യസിക്കപ്പെട്ടിരുന്ന സമയത്ത് നിരായുധരായ അഞ്ച് തടവുകാരെ കൊലപ്പെടുത്തുകയോ കൊലപ്പെടുത്താൻ ഉത്തരവിടുകയോ ചെയ്തതിന് ഏപ്രിൽ 7 ന് മുൻ എസ്‌എ‌എസ് സൈനികനെ അറസ്റ്റ് ചെയ്തത്. എന്നാൽ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ജാമ്യത്തിലാണ്.

Related Stories

No stories found.
Metro Australia
maustralia.com.au