
ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ തലപ്പത്ത് ഓസ്‌ട്രേലിയൻ ബീച്ച് ഇടം നേടി. ക്വീൻസ്‌ലാൻഡിലെ വൈറ്റ്‌ഹാവൻ ബീച്ച്, ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 750-ലധികം ബീച്ചുകളിൽ നിന്നാണ് ഇത് ഐക്കോണിക് ബിച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മാലിദ്വീപ്, ഹവായ്, ഫിലിപ്പീൻസ് തുടങ്ങി ലോകപ്രശസ്ത ബീച്ചുകളെ പിന്തള്ളിയാണ് വൈറ്റ്‌ഹാവൻ ബീച്ച് മുന്നിലെത്തിയത്. വൈറ്റ്ഹാവൻ ബീച്ചിനെ കൂടാതെ, സിഡ്നിയുടെ വടക്കൻ ബീച്ചുകളുടെ ഹൃദയഭാഗത്തുള്ള മാൻലി ബീച്ച് പട്ടികയിൽ 38-ാമത്തെ റാങ്ക് നേടി.