മൃഗശാലയിലെ സിംഹത്തിന്റെ ആക്രമണത്തിൽ സ്ത്രീക്ക് കൈ നഷ്ടപ്പെട്ടു

മൃഗശാലയിലെ സിംഹത്തിന്റെ ആക്രമണത്തിൽ സ്ത്രീക്ക് കൈ നഷ്ടപ്പെട്ടു
Published on

മൃഗശാലയിലെ സിംഹത്തിന്റെ ആക്രമണത്തിൽ ഒരു ഓസ്‌ട്രേലിയൻ സ്ത്രീക്ക് ഒരു കൈ നഷ്ടപ്പെട്ടു. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം, ഡാർലിംഗ് ഡൗൺസ് മൃഗശാലയിലാണ് സംഭവം. ഞായറാഴ്ച മൃഗശാലയിൽ എത്തിയ 50 വയസ്സുള്ള സ്‌കൂൾ അധ്യാപികയായ ജോവാൻ കാബ്ബാനാണ് അക്രമിക്കപ്പെക്ക്. മൃഗശാല തുറക്കുന്നതിന് മുമ്പ് മൃഗശാലയിലെ മാംസഭോജികൾ താമസിക്കുന്ന സ്ഥലത്ത് ജോലി ചെയ്യുന്ന മൃഗപാലകരെ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവർ ആക്രമിക്കപ്പെട്ടത്.

ശസ്ത്രക്രിയയ്ക്കായി ബ്രിസ്‌ബേനിലെ പ്രിൻസസ് അലക്‌സാണ്ട്ര ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയി, ഇപ്പോൾ അവരുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് മൃഗശാല അധികൃതർ ഒരു പ്രസ്താവനയിൽ പറഞ്ഞു. അപകടം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ മൃഗശാല ജീവനക്കാർ സർക്കാർ ജോലിസ്ഥല സുരക്ഷാ അന്വേഷകരുമായി സഹകരിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചതായി ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

Metro Australia
maustralia.com.au