വിദേശ ഇന്ധന ആശ്രയം കുറയ്ക്കാൻ ക്വീൻസ്‌ലൻഡ്; 25 മില്യൺ ഡോളറിന്റെ ബയോഡീസൽ പദ്ധതി പ്രഖ്യാപിച്ചു

മാലിന്യങ്ങൾ, പച്ചക്കറി എണ്ണകൾ, മൃഗക്കൊഴുപ്പ് എന്നിവ സംസ്കരിച്ചാണ് ബയോഡീസൽ നിർമ്മിക്കുന്നത്.
 Queensland Invests $25M in Renewable Diesel
വിദേശ ഇന്ധന ആശ്രയം കുറയ്ക്കാൻ ക്വീൻസ്‌ലൻഡ്;
Published on

ബ്രിസ്‌ബേൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ മറികടക്കാൻ ബയോഡീസൽ ഉൽപ്പാദനത്തിലേക്ക് തിരിഞ്ഞ് ക്വീൻസ്‌ലൻഡ് സർക്കാർ. ബ്രിസ്‌ബേനിലെ ലിറ്റൺ (Lytton) റിഫൈനറിയിൽ ആംപോൾ (Ampol) കമ്പനിയുമായി സഹകരിച്ചാണ് പുനരുപയോഗ ഡീസൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 25 മില്യൺ ഡോളറാണ് സർക്കാർ നിക്ഷേപിക്കുന്നത്.

മാലിന്യങ്ങൾ, പച്ചക്കറി എണ്ണകൾ, മൃഗക്കൊഴുപ്പ് എന്നിവ സംസ്കരിച്ചാണ് ബയോഡീസൽ നിർമ്മിക്കുന്നത്. 2028-ഓടെ വർഷത്തിൽ 20 മില്യൺ ലിറ്റർ ഇന്ധനം ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വരും പതിറ്റാണ്ടിന്റെ തുടക്കത്തോടെ ഇത് നൂറുകണക്കിന് മില്യൺ ലിറ്ററുകളായി ഉയർത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ആഗോള വിതരണ ശൃംഖലയെ മാത്രം വിശ്വസിച്ച് ഇന്ധനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് ഈ പദ്ധതിയെന്ന് പ്രീമിയർ ഡേവിഡ് ക്രിസഫുളി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ കാർഷിക മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇന്ധനമാക്കി മാറ്റുന്നത് കർഷകർക്കും വലിയ നേട്ടമാകും. നിലവിൽ ഓസ്‌ട്രേലിയ പ്രതിദിനം ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഏകദേശം 10 ശതമാനത്തോളം ഇത്തരത്തിൽ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഇന്ധന വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ഭാവിയിൽ ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au