
സിഡ്നി: ഗാസയ്ക്ക് വേണ്ടി തെരുവിലിറങ്ങി പതിനായിരങ്ങൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. മെൽബൺ റാലിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തതായി പലസ്തീൻ ആക്ഷൻ ഗ്രൂപ്പ് അറിയിച്ചു. ബ്രിസ്ബേനിൽ നടന്ന പ്രകടനത്തിൽ ഏകദേശം 50,000 പേർ പങ്കെടുത്തു.
ബ്രിസ് ബേലിൻ ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ക്യൂൻസ് ഗാർഡനിൽ ആളുകൾ ഒത്തുകൂടി. എലിസബത്ത്, ജോർജ്, വില്യം തുടങ്ങി തെരുവുകളിലേക്ക് ആളുകൾ ഒഴുകിയെത്തി. മാധ്യമപ്രവർത്തകരെ പ്രതിനിധീകരിക്കുന്ന മീഡിയ, എന്റർടൈൻമെന്റ് ആൻഡ് ആർട്സ് അലയൻസ് (MEAA) ഉൾപ്പെടെ നിരവധി യൂണിയനുകളുടെ പ്രതിനിധികൾ പങ്കെടുത്തു. അതേസമയം ക്വീൻസ്‌ലാൻഡ് പോലീസ് റിപ്പോർട്ട് അനുസരിച്ച് പതിനായിരം പേരാണ് ഇവിടെ പങ്കെടുത്തത്.
ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി നഗരത്തിൽ തുടർച്ചയായി നടന്ന 97-ാമത്തെ റാലിയാണ് ഇന്നത്തെ പ്രകടനമെന്ന് സംഘാടകർ പറഞ്ഞു.
ഹൈഡ് പാർക്കിൽ പ്രസംഗങ്ങളോടെ ആരംഭിച്ച സിഡ്‌നിയിലെ റാലിയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി, തുടർന്ന് ബെൽമോർ പാർക്കിലേക്ക് മാർച്ച് നടത്തി.