ബോയർ പേപ്പർ മില്ലിന്റെ ഭാവി സുരക്ഷിതം, തൊഴിലാളികൾക്ക് ആശ്വസിക്കാം

പുതിയ ക്രെഡിറ്റ് സുരക്ഷാ കരാർ മില്ലിന് തുടർച്ചയായ വൈദ്യുതി വിതരണവും 310 തൊഴിലാളികളുടെ ജോലി സുരക്ഷയും ഉറപ്പാക്കുന്നു.
Boyer Paper Mill,
ബോയർ പേപ്പർ മിൽABC News: Ebony ten Broek
Published on

ഓറോറ എനർജിയും ബോയർ ക്യാപിറ്റലും തമ്മിൽ പുതിയ വൈദ്യുതി കരാർ ഒപ്പുവെച്ചതോടെ ഓസ്‌ട്രേലിയയിലെ അവസാന പേപ്പർ മില്ലായ ബോയർ പേപ്പർ മില്ലിന്റെ ഭാവി സുരക്ഷിതം. ഇതോടെ തൊഴിൽ സംരക്ഷിക്കുകയും, ടാസ്മാനിയയിലെ വ്യവസായത്തിന് ആശ്വാസം നൽകുകയും ചെയ്യുന്നു. പുതിയ ക്രെഡിറ്റ് സുരക്ഷാ കരാർ മില്ലിന് തുടർച്ചയായ വൈദ്യുതി വിതരണവും 310 തൊഴിലാളികളുടെ ജോലി സുരക്ഷയും ഉറപ്പാക്കുന്നു.

ഈ ചർച്ചകളുടെ എല്ലാ വെല്ലുവിളികളിനിടയിലും 310 ജീവനക്കാരുടെ ഭാവി ഉറപ്പിക്കുന്നതിലേക്കാണ് ഞങ്ങളുടെ ശ്രദ്ധയെന്ന് മാരിനർ പറഞ്ഞു. മില്ലിന്റെ ദീർഘകാല ലക്ഷ്യമായി കൽക്കരി ഉപയോഗിക്കുന്ന ബോയിലറുകൾ വൈദ്യുതി സംവിധാനത്തിലേക്ക് മാറ്റാനുള്ള പദ്ധതിയും മുന്നോട്ട് പോകുന്നു.

Also Read
5.7 ദശലക്ഷം ക്വാണ്ടാസ് ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർത്തി ഡാർക്ക് വെബിലിട്ട് ഹാക്കർമാർ
Boyer Paper Mill,

മില്ലിന്റെ വൈദ്യുതി ഉപഭോഗം വർഷത്തിൽ 40 മില്യൺ ഡോളറിലധികം ആയതിനാൽ 7 മില്യൺ ഡോളറിന്റെ വൈദ്യുതി ബോണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ ആഴ്ചകളോളം നീണ്ടിരുന്നു. ഓറോറ എനർജി ചെയർമാൻ ട്രെവർ ഡാനോസ് കരാർ വാണിജ്യ ബാധ്യതകൾ പാലിച്ചുകൊണ്ട് മില്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായി സ്ഥിരീകരിച്ചു. ബോയർ ക്യാപിറ്റൽ തലവൻ ഡേവിഡ് മാരിനർ കരാർ പരസ്പരം അംഗീകരിക്കാവുന്ന പരിഹാരമാണെന്ന് അറിയിച്ചു. മില്ലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം വാണിജ്യ ബാധ്യതകൾ പാലിക്കുന്ന കരാർ സ്ഥിരീകരിക്കുന്ന തരത്തിൽ അറോറ എനർജി ചെയർ ട്രെവർ ഡാനോസ് പ്രമേയത്തെ സ്വാഗതം ചെയ്തു.

Related Stories

No stories found.
Metro Australia
maustralia.com.au