
സ്വീറ്റ് വാട്ടർ വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിനുള്ള വിശദമായ പദ്ധതിരേഖകൾ പ്രഖ്യാപിച്ച് ബ്രിസ്ബേൻ ആസ്ഥാനമായുള്ള എഎഎം ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ്. നോർത്തേൺ ടെറിട്ടറി- വെസ്റ്റേൺ ഓസ്ട്രേലിയ അതിർത്തിയിൽ 67,500 ഹെക്ടറിലധികം വിസ്തൃതിയിൽ വിഭാവനം ചെയ്യുന്നതാണ് പദ്ധതി.
Read More: വിനോദ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ സൗത്ത് ഓസ്ട്രേലിയ
2022-ന്റെ തുടക്കത്തിലാണ് പദ്ധതിയുടെ വികസനത്തിനായി എഎഎമ്മിനെ തിരഞ്ഞെടുത്തത്. അന്ന് 'കീപ് പ്ലെയിൻസ് അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ്' എന്ന പേരിലാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്. ഓർഡ് നദിയിലെ ജലസേചന മേഖലയോട് ചേർന്നാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്. എഎഎം തന്നെ കൈകാര്യം ചെയ്യുന്ന കന്നുകാലി ഫാം ആയ ലെഗ്യൂൺ സ്റ്റേഷനും ഇതിന് സമീപത്താണ്.പദ്ധതിയുടെ ഔദ്യോഗിക വക്താവായി സതേൺ ക്രോസ് അഗ്രിയെ എഎഎം നാമനിർദ്ദേശം ചെയ്തിരുന്നു.
ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, ദി എൻവയോൺമെന്റ് ആൻഡ് വാട്ടറിന് സമർപ്പിച്ച രേഖകളിൽ, ഒന്നാം ഘട്ട വികസനം 4524 ഹെക്ടർ ഭൂമിയിൽ നടക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും വരണ്ട ഭൂമിയിൽ കൃഷിക്കായി വികസിപ്പിക്കും.
1000 ഹെക്ടറിലധികം ലെവി ബാങ്കുകൾ, ഡ്രെയിനേജ് നെറ്റ്‌വർക്കുകൾ, , റോഡുകൾ, ഓൺ-സൈറ്റ് ഫാം ഷെഡുകൾ, തൊഴിലാളി താമസ സൗകര്യങ്ങൾ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കിവയ്ക്കും. ഒന്ന് മുതൽ മൂന്ന് വരെയുള്ള ഘട്ടങ്ങൾക്കായി വെസ്റ്റേൺ ഓസ്ട്രേലിയയുടെയും നോര്‍ത്തേൺ ടെറിട്ടറിയുടെയും അതിർത്തിയിലായാണ് നിർദ്ദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്.
ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏകദേശം 3200 ഹെക്ടർ ഭൂമി വെട്ടിത്തെളിക്കും.. ആവശ്യമായ അനുമതികളും ലഭിച്ചാൽ ഒന്നാം ഘട്ട വികസനം ആരംഭിക്കും, 2028നോ അതിന് മുമ്പോ ഈ ഭൂമിയിൽ കൃഷി ആരംഭിക്കാനാണ് ഉദ്ദേശ്യം. ചോളം, പരുത്തി, ഉഴുന്ന്, മറ്റ് ധാന്യ വർഗങ്ങൾ, ധാന്യങ്ങൾ എന്നിവ വിവിധ കാലയളവിൽ ഇവിടെ കൃഷി ചെയ്യും. ഒന്നാം ഘട്ടത്തിൽ ആദ്യം വരണ്ട ഭൂമിയിൽ കൃഷി നടത്താനാണ് പദ്ധതി