ഗാർഹിക പീഡന കൊലപാതകങ്ങൾക്ക് കടുത്ത ശിക്ഷ നടപ്പിലാക്കാൻ നോർത്തേൺ ടെറിട്ടറി

എന്നാൽ ഈ കടുത്ത ശിക്ഷാ രീതി കുറ്റകൃത്യങ്ങൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

NT Proposes Strongest DV Murder Penalties
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ ശിക്ഷ വർധിപ്പിച്ച് NTABC News: Pete Garnish
Published on

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ പ്രതികൾക്ക് ഇനിമുതൽ ദീർഘകാലം പരോളില്ലാതെ ജയിലിൽ കഴിയേണ്ടി വരും. 2026-ലെ പാർലമെന്റിന്റെ ആദ്യ ദിനത്തിലാണ് കൺട്രി ലിബറൽ പാർട്ടി (CLP) ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

നിലവിലെ നിയമപ്രകാരം കൊലപാതകക്കേസുകളിൽ കുറഞ്ഞത് 20 വർഷമാണ് പരോളില്ലാത്ത ശിക്ഷാ കാലാവധി. എന്നാൽ പുതിയ നിയമഭേദഗതി വരുന്നതോടെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ ഇത് 25 വർഷമായി വർദ്ധിപ്പിക്കും. ഗാർഹിക പീഡന കൊലപാതകങ്ങൾക്ക് രാജ്യം നൽകുന്ന ഏറ്റവും കടുത്ത ശിക്ഷയാണിതെന്ന് എൻ.ടി അറ്റോർണി ജനറൽ മേരി-ക്ലെയർ ബൂത്ത്‌ബി പറഞ്ഞു.

പങ്കാളികളെയോ മുൻ പങ്കാളികളെയോ കൊല്ലുന്നവർക്ക് ഇനി മാപ്പില്ലെന്നും, ഈ നിയമം സമൂഹത്തിന് ശക്തമായ മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എൻ.ടി-യിലെ ഗാർഹിക പീഡനങ്ങളിൽ 89 ശതമാനം ഇരകളും ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണെന്നത് ഈ പരിഷ്കാരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എന്നാൽ ഈ കടുത്ത ശിക്ഷാ രീതി കുറ്റകൃത്യങ്ങൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Metro Australia
maustralia.com.au