ഓസ്‌ട്രേലിയൻ വൊക്കേഷണൽ എഡ്യൂക്കേഷനിൽ ചാറ്റ്ജിപിടി എഡ്യൂവിൽ നെക്സ്റ്റ്എഡും ഓപ്പൺഎഐയും പങ്കാളികൾ

നെക്സ്റ്റ്എഡ് കാമ്പസുകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചാറ്റ്ജിപിടി എഡ്യൂ ലഭ്യമാകും.
chatgpt
ചാറ്റ്ടിപിടിInternet
Published on

ഓസ്‌ട്രേലിയയിൽ ചാറ്റ്ജിപിടി എഡ്യൂ വിന്യസിക്കുന്നതിനായി നെക്സ്റ്റ്എഡ് ഗ്രൂപ്പ് ലിമിറ്റഡ്. ചാറ്റ്ജിപിടി എഡ്യൂവിന്‍റെ ആദ്യ നടപ്പാക്കൽ ആരംഭിക്കുന്നതിന്റെ ഭാഗമായി നെക്സ്റ്റ്എഡ് ഗ്രൂപ്പ് ലിമിറ്റഡ് ഓപ്പൺ എഐയുമായി യുമായി തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ നെക്സ്റ്റ്എഡ് , ജനറേറ്റീവ് എഐ ഉത്തരവാദിത്തപരമായി ഉൾക്കൊള്ളുന്ന ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കൂട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഈ സഹകരണത്തിന്റെ ഭാഗമായി അഡലെയ്ഡ്, , ബ്രിസ്ബേൻ,ഗോൾഡ് കോസ്റ്റ്, മെൽബൺ, പെർത്ത്, സിഡ്നി എന്നിവിടങ്ങളിലുളള നെക്സ്റ്റ്എഡ് കാമ്പസുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചാറ്റ്ജിപിടി എഡ്യൂ ലഭ്യമാകും.

Also Read
ഓസ്‌ട്രേലിയയിലെ മരണത്തിന്റെ പ്രധാന കാരണമായി ഡിമെൻഷ്യ മാറുന്നു
chatgpt

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള ഒരു നിർണായക മുന്നേറ്റമെന്നാണ് നെക്സ്റ്റ്എഡ് സി.ഇ.ഒ മാർക്ക് കീഹോ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത, സുരക്ഷിതമായ എന്റർപ്രൈസ് പതിപ്പാണ് ചാറ്റ്ജിപിടി എഡ്യൂ . കസ്റ്റം ജിപിറ്റികൾ, വർക്ക്‌സ്‌പേസ് മാനേജ്മെന്റ്, ശക്തമായ ഡാറ്റാ സുരക്ഷ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

12 മാസത്തെ ഈ പദ്ധതി ചാറ്റ്ജിപിടി എഡ്യൂ എങ്ങനെ പഠനവും അധ്യാപനവും മെച്ചപ്പെടുത്താൻ സഹായിക്കും എന്നതിനെ വിശദമായി പഠിക്കും.

വ്യക്തിഗത വിദ്യാർത്ഥി–അധ്യാപക പിന്തുണ

പാഠ്യപദ്ധതി രൂപകൽപ്പന സഹായം

പ്രാശസ്ത്യ പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ

ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള പഠന–അവലോകന നിർവഹണം എന്നിവയാണ് നിർദ്ദേശിച്ചിരിക്കുന്ന പ്രധാന ഉപയോഗങ്ങൾ.

Related Stories

No stories found.
Metro Australia
maustralia.com.au