
ഈ വാരാന്ത്യത്തിൽ സിഡ്‌നിയിൽ നടക്കുന്ന ഒരു വലിയ പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ ഏകദേശം 40,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിഡ്‌നി ഓപ്പറ ഹൗസിലേക്ക് മാർച്ച് നടത്താനാണ് സംഘാടകർ ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ അത് വളരെ അപകടകരവും തിരക്കേറിയതുമാകുമെന്ന് പറഞ്ഞ് കോടതി വിലക്കി. പൊതു സുരക്ഷയുടെ പേരിൽ വ്യാഴാഴ്ച മൂന്ന് ജഡ്ജിമാർ വിധിന്യായത്തിൽ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിന്റെ ഓപ്പറ ഹൗസിലേക്ക് മാർച്ച് നടത്താനുള്ള അഭ്യർത്ഥന നിരസിച്ചു. എന്നാൽ ഇപ്പോൾ പ്രതിഷേധ റാലി ഉച്ചയ്ക്ക് 1 മണിക്ക് ഹൈഡ് പാർക്കിൽ നിന്ന് ആരംഭിച്ച് ജോർജ്ജ് സ്ട്രീറ്റ് വഴി ബെൽമോർ പാർക്കിൽ ചെന്ന് അവസാനിക്കുന്നതാണ്. സാധാരണയേക്കാൾ കനത്ത സുരക്ഷാ സന്നാഹമായിരിക്കും, ഹൈഡ് പാർക്കിലും പരിസരത്തും സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കും.