
"ദി ടാലിസ് സ്കോളേഴ്സ്" എന്ന ലോകപ്രശസ്ത ഗാനസംഘം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതിയ സംഗീതവുമായി പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ഇവർ. 1973-ൽ ബ്രിട്ടീഷ് കണ്ടക്ടർ പീറ്റർ ഫിലിപ്സാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. സംഗീത ഉപകരണങ്ങളൊന്നുമില്ലാതെ ശബ്ദങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇവർ സംഗീതം ആലപിക്കുന്നത്.
25 വർഷത്തിനിടെ ആദ്യമായിട്ടാണ് സിഡ്നി ഓപ്പറ ഹൗസിൽ മ്യൂസിക് ഷോ അവതരിപ്പിക്കാൻ ഈ ഗാനസംഘം തിരിച്ചെത്തിയത്. സിഡ്നി കൂടാതെ മെൽബൺ, കാൻബെറ, അഡലെയ്ഡ്, ബ്രിസ്ബേൻ എന്നിവിടങ്ങളിലും അവർ പാടും. ലോകത്തിലെ ഏറ്റവും ആദരണീയമായ വോക്കൽ സംഘങ്ങളിലൊന്നായ ഈ ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ ടൂറിൽ ഓസ്‌ട്രേലിയൻ ഗായകൻ ലാക്ലാൻ മക്ഡൊണാൾഡ് കൂടെ ചേർന്നു.