ഷാർക്കിന്റെ വലയിൽ ഹമ്പ്ബാക്ക് തിമിംഗലം ചത്ത നിലയിൽ

വോംബാറ ബീച്ചിൽ നിന്ന് കൂനൻ തിമിംഗലത്തിന്റെ ജഢം കണ്ടെത്തി
ഷാർക്കിന്റെ വലയിൽ ഹമ്പ്ബാക്ക് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്
സ്രാവ് വലയുടെ ഒരു വശത്ത് മുറുകെ പൊതിഞ്ഞ നിലയിലായിരുന്നു തിമിംഗലത്തെ കണ്ടത്. (9 News)
Published on

വോളോങ്കോങ്ങിനടുത്തുള്ള വടക്കൻ ഇല്ലവാര തീരത്ത് സ്ഥിതി ചെയ്യുന്ന വോംബാറ ബീച്ചിൽ നിന്ന് കൂനൻ തിമിംഗലത്തിന്റെ ജഢം കണ്ടെത്തി. ന്യൂ സൗത്ത് വെയിൽസിലെ പ്രാഥമിക വ്യവസായ വകുപ്പിന്റെ (ഡിപിഐ) കരാറുകാർ നടത്തിയ പതിവ് പരിശോധനയിൽ ഒരു തിമിംഗലം തലകീഴായി പൊങ്ങിക്കിടക്കുന്നതായി കണ്ടത്. സ്രാവ് വലയുടെ ഒരു വശത്ത് മുറുകെ പൊതിഞ്ഞ നിലയിലായിരുന്നു തിമിംഗലത്തെ കണ്ടെത്തിയത്. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി അധികൃതർ ഒരു നെക്രോപ്സിക്ക് ഉത്തരവിട്ടിട്ടുണ്ട്, എന്നാൽ കടൽ പ്രക്ഷുബ്ധമായതിനാൽ മൃതദേഹം പുറത്തെടുക്കുന്നത് വൈകി. സ്കാർബറോ, കോൾഡെയ്ൽ എന്നിവയുൾപ്പെടെ സമീപത്തുള്ള പട്രോളിംഗ് നടത്തുന്ന ബീച്ചുകൾ വോളോങ്കോംഗ് സിറ്റി കൗൺസിൽ താൽക്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം സ്രാവുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ നീന്തൽക്കാർക്ക് മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Metro Australia
maustralia.com.au