

സിഡ്‌നിയിലെ ലേഡി ഗാഗ കോൺസേർട്ട് കഴിഞ്ഞ് മടങ്ങവെ ന്യൂ സൗത്ത് വെയിൽസ് സെൻട്രൽ കോസ്റ്റിൽ ഉണ്ടായ കാർ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. ഒരു മെഴ്‌സിഡസ് സെഡാനും കിയ ഹാച്ച്ബാക്കും കൂട്ടിയിടിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2.15 ഓടെ വ്യോങ്ങിനടുത്തുള്ള വാഡാൽബയ്ക്ക് സമീപമുള്ള പസഫിക് ഹൈവേയിൽ അടിയന്തര സേവനങ്ങൾ എത്തി. ഹാച്ച്ബാക്കിന്റെ ഡ്രൈവറായ 45 വയസ്സുള്ള ഒരു സ്ത്രീ, അവരോടൊപ്പമുണ്ടായ 38 വയസ്സുള്ള ഒരു സ്ത്രീ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിഡ്‌നിയിലെ അക്കോർ സ്റ്റേഡിയത്തിൽ നടന്ന ലേഡി ഗാഗ കൺസേർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായിരുന്നു ഈ സ്ത്രീകൾ. സെഡാനിൽ ഉണ്ടായിരുന്ന 49 വയസ്സുള്ള പുരുഷ ഡ്രൈവറിന് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇയാൾക്ക് പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് ചികിത്സ നൽകി ജോൺ ഹണ്ടർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമാണ്. ഫോറൻസിക് പരിശോധനയ്ക്കായി രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.