ഹോൺസ്ബിയിലെ ജോർജ്ജ് സ്ട്രീറ്റിൽ വാഹനാപകടത്തിൽ ഗർഭിണി മരിച്ചു

അപകടത്തിൽപ്പെടുമ്പോൾ സ്ത്രീക്കൊപ്പം ഭർത്താവും മൂന്ന് വയസ്സുള്ള മകനുമുണ്ടായിരുന്നു.
വാഹനാപകടത്തിൽ ഗർഭിണി മരിച്ചു
വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ത്രീയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല.( 7NEWS)
Published on

സിഡ്‌നിയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കാൽനട ക്രോസിംഗിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഗർഭിണിയായ കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ്ജ് സ്ട്രീറ്റിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെടുമ്പോൾ സ്ത്രീക്കൊപ്പം ഭർത്താവും മൂന്ന് വയസ്സുള്ള മകനുമുണ്ടായിരുന്നു. എട്ട് മാസം ഗർഭിണിയായ 33 വയസ്സുള്ള സ്ത്രീയെ 19 വയസ്സുള്ള പി-പ്ലേറ്റർ ഓടിച്ചിരുന്ന ഒരു വെളുത്ത ബിഎംഡബ്ല്യു കാർ കിയയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പാരാമെഡിക്കുകൾ ചികിത്സ നൽകി. തുടർന്ന് വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ത്രീയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല.

Also Read
ഓസ്ട്രേലിയയിലെ ഏറ്റവും ആഴമേറിയ തടാകം സെന്റ് ക്ലെയറെന്ന് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ
വാഹനാപകടത്തിൽ ഗർഭിണി മരിച്ചു

അതേസമയം ബിഎംഡബ്ല്യു ഡ്രൈവർക്കും 48 വയസ്സുള്ള കിയ ഡ്രൈവർക്കും ​ഗുരുതര പരിക്കുകളൊന്നുമില്ല. എന്നിരുന്നാലും നിർബന്ധിത പരിശോധനകൾക്കായി ഇരുവരെയും ഹോൺസ്ബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം പോലീസ് സംഭസ്ഥലം പരിശോധിക്കുകയും പിന്നീട് പി-പ്ലേറ്ററിനെ പുലർച്ചെ വഹ്രൂംഗയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ഹോൺസ്ബി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അപകടകരമായ ഡ്രൈവിംഗ്- മരണത്തിന് കാരണമായ രീതിയിൽ വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനമോടിക്കൽ (മരണത്തിന് കാരണമാകൽ), ഗർഭസ്ഥ ശിശുവിന്റെ മരണം - ഗര്ഭപിണ്ഡം നഷ്ടപ്പെടാൻ കാരണമാകൽ എന്നീ കുറ്റങ്ങൾ ചുമത്തി. NSW ക്രാഷ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഇപ്പോൾ അപകട കാരണം കൃത്യമായി പരിശോധിക്കുകയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au