സിഡ്‌നിയിലെ ഒരു വീട്ടിൽ 16കാരിയെ അബോധാവസ്ഥയിൽ കണ്ടെത്തി; ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചതായി പൊലീസ് ബുധനാഴ്ച സ്ഥിരീകരിച്ചു.
സിഡ്‌നിയിൽ 16കാരി അബോധാവസ്ഥയിൽ കണ്ടെത്തി; ആശുപത്രിയിൽ മരിച്ചു
(9 News)
Published on

സിഡ്‌നിയുടെ നോർത്ത്‌ൺ ബീച്ച്സ് മേഖലയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 16കാരി മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 5.45ഓടെയാണ് എലനോറ ഹൈറ്റ്സിലെ വീട്ടിലേക്ക് അടിയന്തരസേവന സംഘത്തെ വിളിച്ചത്. പെൺകുട്ടിയുടെ ക്ഷേമത്തെക്കുറിച്ച് ആശങ്ക ഉയർന്നതിനെ തുടർന്നാണ് അടിയന്തരസഹായം തേടിയതെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെത്തിയ പാരാമെഡിക്കുകൾ പെൺകുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥയിൽ റോയൽ നോർത്ത് ഷോർ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. എന്നാൽ, ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചതായി പൊലീസ് ബുധനാഴ്ച സ്ഥിരീകരിച്ചു. മരണത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Metro Australia
maustralia.com.au