കൂട്ട കുടിയേറ്റത്തിനെതിരെ ഓഗസ്റ്റ് 31 ന് റാലി

സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ, പെർത്ത്, അഡലെയ്ഡ്, കാൻബെറ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലാണ് റാലികൾ നടക്കുക.
കൂട്ട കുടിയേറ്റത്തിനെതിരെ ഓഗസ്റ്റ് 31 ന് റാലി
Published on

ഓഗസ്റ്റ് 31 ന് കുടിയേറ്റ വിരുദ്ധ റാലികൾക്ക് ആഹ്വാനം ചെയ്യുന്ന ഫ്ലൈയറുകളും വീഡിയോകളും ടിക് ടോക്ക്, എക്സ് (ട്വിറ്റർ) പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കയാണ്. " Take our country back", “Australia, it’s time to rise,” "കൂട്ട കുടിയേറ്റം ഇപ്പോൾ നിർത്തുക"- തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി കഴിഞ്ഞ ദിവസങ്ങളിൽ ടിക് ടോക്കിലും എക്‌സിലും ഇവന്റിനെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലയറുകളും വീഡിയോകളും ഓൺലൈനിൽ വൈറലാണ്.ഓസ്‌ട്രേലിയൻ സംസ്കാരവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ജനകീയ പ്രതിഷേധങ്ങളായാണ് ഇവ ചിത്രീകരിക്കുന്നത്. ഏത് ഗ്രൂപ്പാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് വ്യക്തമല്ല.

സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ, പെർത്ത്, അഡലെയ്ഡ്, കാൻബെറ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലാണ് റാലികൾ നടക്കുക. റാലിയിൽ പങ്കെടുക്കുന്നതിനോ സന്നദ്ധസേവനം നടത്തുന്നതിനോ ആയി സൈൻ അപ്പ് ചെയ്യാനായി വെബ്‌സൈറ്റ് ഓഗസ്റ്റ് 8 ന് തുടങ്ങിയിട്ടുണ്ട്. marchforaustralia.org എന്ന വെബ്‌സൈറ്റാണിത്.

Metro Australia
maustralia.com.au