പാർക്കിൽ പിക്നിക്കിനും നായകളെ നടത്താനും ഇനി ഫീസ്;പ്രതിസന്ധിയെത്തുടർന്ന് സിഡ്‌നി കൗൺസിലിന്റെ നടപടി

കഴിഞ്ഞ അഞ്ച് വർഷമായി പാർക്കുകളിൽ പോപ്പ്-അപ്പ് പിക്നിക്കുകൾ നടത്തുന്ന വ്യാപാരികൾ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
പാർക്കിൽ പിക്നിക്കിനും നായകളെ നടത്താനും ഇനി ഫീസ്;പ്രതിസന്ധിയെത്തുടർന്ന് സിഡ്‌നി കൗൺസിലിന്റെ  നടപടി
ABC News: Daniel Guia
Published on

സിഡ്‌നി: സിഡ്‌നിയിലെ പൊതു പാർക്കുകളും വിനോദകേന്ദ്രങ്ങളും ഉപയോഗിക്കുന്നതിന് പൊതുജനങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും നൂറുകണക്കിന് ഡോളർ ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങി നോർത്ത് സിഡ്‌നി കൗൺസിൽ (North . കൗൺസിലിന്റെ കടുത്ത കടബാധ്യതകൾ തീർക്കുന്നതിനായി രൂപീകരിച്ച പുതിയ വിദേശ-പ്രാദേശിക നിക്ഷേപ നയത്തിന്റെ ഭാഗമായാണ് 20-ലധികം പൊതു പാർക്കുകൾക്കും റിസർവുകൾക്കും ഈ നിയന്ത്രണം ബാധകമാക്കുന്നത്. ഇതനുസരിച്ച് കൊമേഴ്സ്യൽ ഡോഗ് വാക്കർമാർക്ക് നായകളെ നടത്തുന്നവർ) പ്രതിവർഷം 300 ഡോളർ പെർമിറ്റ് ഫീസും, പാർക്കുകളിൽ വെച്ച് നടത്തുന്ന വിവാഹങ്ങൾക്കും ജെൻഡർ റിവീൽ പാർട്ടികൾക്കും മൂന്ന് മണിക്കൂറിന് 2,000 ഡോളർ വരെയും ഫീസ് നൽകേണ്ടി വരും.

ഇതിനുപുറമെ, 21 പേരിൽ കൂടുതലുള്ള ചെറിയ കൂട്ടായ്മകൾക്ക് 30 മുതൽ 50 ഡോളർ വരെയും, നൂറോളം പേർ പങ്കെടുക്കുന്ന വലിയ ഒത്തുചേരലുകൾക്ക് 150 മുതൽ 500 ഡോളർ വരെയും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പോടെ ഈ പുതിയ ഫീസ് ഘടന നിലവിൽ വരും. ബ്ലൂസ് പോയിന്റ് റിസർവ്, ബ്രാഡ്ഫീൽഡ് പാർക്ക് തുടങ്ങിയ പ്രമുഖ വിനോദകേന്ദ്രങ്ങളിൽ ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡിമാൻഡ് കൂടുതലുള്ള സ്ഥലങ്ങളിൽ നിരക്കുകളിൽ മാറ്റമുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷമായി പാർക്കുകളിൽ പോപ്പ്-അപ്പ് പിക്നിക്കുകൾ നടത്തുന്ന വ്യാപാരികൾ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രതിവർഷ ഫീസും ഓരോ പരിപാടിക്കുമുള്ള പ്രത്യേക ചാർജ്ജും ചെറുകിട വ്യവസായ മേഖലയെ പൂർണ്ണമായി തകർക്കുമെന്ന് അവർ ആശങ്കപ്പെടുന്നു.

നോർത്ത് സിഡ്‌നി ഒളിമ്പിക് പൂളിന്റെ നവീകരണവുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകൾ 56 മില്യണിൽ നിന്ന് 122 മില്യൺ ഡോളറായി കുതിച്ചുയർന്നതാണ് കൗൺസിലിനെ കടക്കെണിയിലാക്കിയത്. ഈ കടം വീട്ടാനായി മുൻപ് നികുതി നിരക്കുകൾ 87 ശതമാനം വർദ്ധിപ്പിക്കാൻ കൗൺസിൽ ശ്രമിച്ചെങ്കിലും പൊതുവിപണി റെഗുലേറ്ററായ ഇപാർട്ട് (IPART) അത് തള്ളിക്കളഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ന്യൂ ഇയർ പടക്കങ്ങൾ കാണുന്നതിനുള്ള വ്യൂ പോയിന്റുകൾക്ക് ചാർജ്ജ് ഏർപ്പെടുത്താനും പൊതു പാർക്കുകൾക്ക് ഫീസ് ഈടാക്കാനും കൗൺസിൽ നിർബന്ധിതരായത്. പാർക്കുകളുടെ സംരക്ഷണത്തിനായി പ്രതിവർഷം 10 മില്യൺ ഡോളറോളം ചെലവ് വരുന്നുണ്ടെന്ന് നോർത്ത് സിഡ്‌നി മേയർ സോയി ബേക്കർ (Zoë Baker) വ്യക്തമാക്കി. ഇത് കേവലം പണം കണ്ടെത്തൽ മാത്രമല്ലെന്നും പൊതു പാർക്കുകൾ സ്വകാര്യവൽക്കരിക്കപ്പെടുന്നത് തടയാനും എല്ലാവർക്കും തുല്യമായി ഉപയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനുമാണ് ഈ നിയന്ത്രണമെന്നും അവർ കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au