‌‌എൻ‌എസ്‌ഡബ്ല്യു സയന്റിസ്റ്റ് ഓഫ് ദ ഇയർ ആയി ഇന്ത്യൻ വംശജ

സിഡ്‌നി സർവകലാശാലയിലെ അപ്ലൈഡ് മാത്തമാറ്റിക്‌സിൽ പ്രമുഖയായ നളിനി ജോഷിക്ക് ഗണിതശാസ്ത്ര മേഖലയിൽ വരുത്തിയ പരിവർത്തനാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുസ്കാരം നൽകുന്നത്.
‌‌എൻ‌എസ്‌ഡബ്ല്യു സയന്റിസ്റ്റ് ഓഫ് ദ ഇയർ ആയി ഇന്ത്യൻ വംശജ
ഈ സംസ്ഥാനത്തെ പ്രീമിയർ സയൻസ് അവാർഡ് ലഭിക്കുന്ന ആദ്യ ഗണിതശാസ്ത്രജ്ഞയാണ് ഇവർ.
Published on

2025ലെ ന്യൂ സൗത്ത് വെയിൽസ് (എൻ‌എസ്‌ഡബ്ല്യു) സയന്റിസ്റ്റ് ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ പ്രശസ്ത ഗണിത ശാസ്ത്രജ്ഞ പ്രൊഫസർ നളിനി ജോഷി. ഈ സംസ്ഥാനത്തെ പ്രീമിയർ സയൻസ് അവാർഡ് ലഭിക്കുന്ന ആദ്യ ഗണിതശാസ്ത്രജ്ഞയാണ് ഇവർ. സിഡ്‌നിയിലെ ഗവൺമെന്റ് ഹൗസിൽ നടന്ന എൻ‌എസ്‌ഡബ്ല്യു പ്രീമിയേഴ്‌സ് പ്രൈസ് ഫോർ സയൻസ് & എഞ്ചിനീയറിംഗ് ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സിഡ്‌നി സർവകലാശാലയിലെ അപ്ലൈഡ് മാത്തമാറ്റിക്‌സിൽ പ്രമുഖയായ നളിനി ജോഷിക്ക് ഗണിതശാസ്ത്ര മേഖലയിൽ വരുത്തിയ പരിവർത്തനാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുസ്കാരം നൽകുന്നത്. ട്രോഫിയും 60,000 ഓസ്ട്രേലിയൻ ഡോളറും അടങ്ങുന്നതാണ് പുരസ്കാരം. യഥാർത്ഥ ലോകത്തെ ശാസ്ത്ര സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ഗണിതശാസ്ത്രത്തിനുള്ള പങ്കിനെയാണ് ഈ നേട്ടത്തിലൂടെ അടവരയിടുന്നത്. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ സോഷ്യൽ മീഡിയയിൽ അവരുടെ നേട്ടം ഉയർത്തിക്കാട്ടുകയും, ശാസ്ത്രത്തിനും അന്താരാഷ്ട്ര സഹകരണത്തിനും ഒരു ഇന്ത്യൻ വംശജയായ അക്കാദമിക് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.

ക്വാണ്ടം സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും നളിനി ജോഷിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ച് കിടക്കുന്നു. നിലവിലുള്ള ഡിജിറ്റൽ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് വെല്ലുവിളിയായേക്കാവുന്ന ശക്തമായ ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ വരവ് നേരിടാൻ അടിസ്ഥാന ഗണിത ഉപകരണങ്ങൾ നിർമ്മിക്കാൻ അവരുടെ ഗവേഷണം സഹായിക്കുന്നുണ്ട്. ശാസ്ത്രീയ സംഭാവനകൾക്ക് പുറമേ, STEM-ൽ ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നതിലും ജോഷി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രത്തിലും ഗണിതത്തിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സയൻസ് ഇൻ ഓസ്‌ട്രേലിയ ജെൻഡർ ഇക്വിറ്റി (SAGE) പ്രോഗ്രാമിന്റെ സഹസ്ഥാപകയാണ് അവർ.

Related Stories

No stories found.
Metro Australia
maustralia.com.au