കാട്ടുതീ പടരുന്നു; വോറോയിംഗ് ഹൈറ്റ്സിൽ താമസിക്കുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ നിർദേശം

ന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച തീ ശക്തമായ കാറ്റും ചൂടുള്ള വരണ്ട കാലാവസ്ഥയും കാരണം വേഗത്തിൽ പടരുകയായിരുന്നു.
കാട്ടുതീ പടരുന്നു
ഹെലികോപ്റ്റർ ഉപയോ​ഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നു (Supplied)
Published on

ന്യൂ സൗത്ത് കോസ്റ്റിലെ ജെർവിസ് ബേയ്ക്ക് സമീപമുള്ള വോറോയിംഗ് ഹൈറ്റ്സിൽ താമസിക്കുന്നവരോട് വീടുകൾക്ക് സമീപം അപകടകരമായ വിധം കാട്ടുതീ പടർരുന്നതിനാൽ ഉടൻ തന്നെ ഒഴിയാൻ അധികൃതർ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച തീ ശക്തമായ കാറ്റും ചൂടുള്ള വരണ്ട കാലാവസ്ഥയും കാരണം വേഗത്തിൽ പടരുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില താമസക്കാർക്ക് സുരക്ഷിതമായി പുറത്തുകടകാകൻ വളരെ വൈകിയതായി അധികൃതർ പറയുന്നു. അതേസമയം ഷോൾഹാവനിലെ വോറോയിംഗ് ഹൈറ്റ്സിലെ സാങ്ച്വറി പോയിന്റിൽ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാട്ടുതീ പടരുന്നു

തീ പെട്ടെന്ന് പടരാനും കട്ടിയുള്ള പുകയും തീക്കനൽ വീഴാനും സാധ്യതയുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് റൂറൽ ഫയർ സർവീസ് മുന്നറിയിപ്പ് നൽകി. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും, സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും വാതിലുകളും ജനാലകളും അടച്ചിടാനും അധികൃതർ ആവശ്യപ്പെട്ടു. കാലാവസ്ഥ അപകടകരമായി തുടരുന്നതിനാൽ അടിയന്തര സംഘങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au