ടെറിഗലിൽ 15കാരന് കുത്തേറ്റു; അടിയന്തര സഹായം നൽകിയ ‘Good Samaritan’നെ പ്രശംസിച്ച് പൊലീസ്

കൗമാരക്കാരന്റെ ശരീരത്തിന്റെ ഇടതുവശത്ത് ആഴത്തിലുള്ള കുത്തേറ്റ മുറിവുണ്ടായിരുന്നെന്നും രക്തസ്രാവം ശക്തമായിരുന്നെന്നും ചീഫ് ഇൻസ്പെക്ടർ ജോൺ സൊറിലിക് പറഞ്ഞു.
ടെറിഗലിൽ 15കാരന് കുത്തേറ്റു; ഗുഡ് സമാരിറ്റനെ പൊലീസ് പ്രശംസിച്ചു
(9 News)
Published on

ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിൽ കുത്തേറ്റ 15കാരന് ഉടൻ സഹായം നൽകിയ അപരിചിതനെ പൊലീസ് പ്രശംസിച്ചു. വെള്ളിയാഴ്ച രാത്രി ടെറിഗലിലെ പെയിന്റേഴ്സ് ലെയിനിലാണ് സംഭവം. രാത്രി ഏകദേശം 9.45ഓടെ പെയിന്റേഴ്സ് ലെയിനിൽ കുത്തേറ്റതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി. കുത്തേറ്റ കൗമാരക്കാരൻ സഹായം തേടി സമീപത്തെ ഒരു അപരിചിതന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് Triple Zero-ലേക്ക് ഫോൺ കോൾ ലഭിച്ചതെന്നാണ് വിവരം.

കൗമാരക്കാരന്റെ ശരീരത്തിന്റെ ഇടതുവശത്ത് ആഴത്തിലുള്ള കുത്തേറ്റ മുറിവുണ്ടായിരുന്നെന്നും രക്തസ്രാവം ശക്തമായിരുന്നെന്നും ചീഫ് ഇൻസ്പെക്ടർ ജോൺ സൊറിലിക് പറഞ്ഞു. പരിക്കേറ്റ കുട്ടിക്ക് ഉടൻ സഹായം നൽകിയ Good Samaritanന്റെ ഇടപെടലിനെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. പാരാമെഡിക്കുകൾ സ്ഥലത്ത് വെച്ച് തന്നെ കൗമാരക്കാരന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഗോസ്‌ഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ നില ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണെന്ന് പൊലീസ് അറിയിച്ചു. കുത്തേറ്റ സമയത്ത് കുട്ടിക്കൊപ്പം മറ്റ് ചില കൗമാരക്കാരും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

Also Read
വിക്ടോറിയയിൽ എല്ലാവർക്കും സൗജന്യ ദന്തചികിത്സ; 10 പബ്ലിക് ഡെന്റൽ ക്ലിനിക്കുകൾ പ്രഖ്യാപിച്ച് ലേബർ
ടെറിഗലിൽ 15കാരന് കുത്തേറ്റു; ഗുഡ് സമാരിറ്റനെ പൊലീസ് പ്രശംസിച്ചു

മറ്റൊരു കൂട്ടം കൗമാരക്കാരുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരിക്കാമെന്നും പിന്നീട് രണ്ട് സംഘങ്ങളും ഏതെങ്കിലും കാരണത്താൽ പെയിന്റേഴ്സ് ലെയിനിലേക്ക് എത്തിയതാകാമെന്നും സൊറിലിക് പറഞ്ഞു. എന്നാൽ പെയിന്റേഴ്സ് ലെയിനിൽ ഇരു സംഘങ്ങൾക്കുമിടയിൽ നേരിട്ട് ഏറ്റുമുട്ടൽ നടന്നതായി തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സംഘങ്ങളും എന്തിനാണ് അവിടെ എത്തിയതെന്നും അവർ പരസ്പരം പരിചയമുള്ളവരാണോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിരവധി കൗമാരക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. “കത്തികളുമായി യുവാക്കൾ തെരുവിലൂടെ നടക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്തുള്ള ഒരു കത്തി പോലും ഒന്ന് അധികമാണ്,” സൊറിലിക് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് ക്രൈം സീൻ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

Metro Australia
maustralia.com.au