ന്യൂ സൗത്ത് വെയിൽസിലെ റോഡപകട മരണസംഖ്യ പുറത്ത്, കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം അധികം

ഈ വർഷം ന്യൂ സൗത്ത് വെയിൽസ് റോഡുകളിൽ 300-ത്തിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്,
NSW Road Crash
ന്യൂ സൗത്ത് വെയിൽസിലെ റോഡപകടംbenjamin lehman/ nsplash
Published on

2025 ൽ ഇതുവരെ ന്യൂ സൗത്ത് വെയിൽസിൽ നടന്ന റോഡപകടങ്ങളിലെ മരണസംഖ്യ പുറത്തുവിട്ടു. ഈ വർഷം ന്യൂ സൗത്ത് വെയിൽസ് റോഡുകളിൽ 300-ത്തിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 20% വർധനയാണെന്ന് റോഡ് മന്ത്രി ജെന്നി ഐച്ചിസൺ പറ‍ഞ്ഞു.

Also Read
SA യിൽ പുതിയ തേനീച്ച ഇനത്തെ കണ്ടെത്തി
NSW Road Crash

ഈ വർഷം ഇതുവരെ റോഡ് അപകടങ്ങളിൽ മരിച്ച 313 പേരെ അനുസ്മരിച്ച് സംസ്ഥാനമെമ്പാടുമുള്ള ജനങ്ങൾ ഞായറാഴ്ച നിമിഷനിശബ്ദത പാലിച്ചു. റോഡ് ട്രാഫിക് ഇരകളെ സ്മരിക്കുന്ന ലോകദിനം റോഡ് ദുരന്തങ്ങളാൽ എന്നും മാറിയ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹങ്ങൾക്കും ഒരു ഓർമ്മദിനമാണ്. ഈ ദിനം ഡ്രൈവർമാർ കൂടുതൽ സുരക്ഷിതമായ തീരുമാനങ്ങൾ എടുക്കണമെന്ന് പുതുക്കിയ ആഹ്വാനവുമാണ്. “ഇന്ന് NSW മുഴുവൻ ഒന്നിക്കുന്ന എല്ലാവരോടും ഞങ്ങൾ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അസാധാരണമായ പിന്തുണയും കരുണയും നൽകുന്ന റോഡ് ട്രോമ സപ്പോർട് ഗ്രൂപ്പിനെ ഞാൻ പ്രത്യേകം പ്രശംസിക്കുന്നു- മന്ത്രി ജെന്നി ഐച്ചിസൺ പ്രസ്താവനയിൽ പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au