

ബോണ്ടായ് ബീച്ചിലുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും മരിക്കാതിരുന്നത് ഭാഗ്യമായി കാണുന്നുവെന്നും വോൺ പറഞ്ഞു. വെടിവെപ്പിനെ തുടർന്ന് സമീപത്തെ റെസ്റ്റോന്റിൽ കുടുങ്ങിയതായും ഇത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പയിലെ ഒഫീഷ്യൽ സംഘത്തിനൊപ്പം എത്തിയതായിരുന്നു വോൺ.