200 കിലോ കൊക്കെയ്ൻ കടത്താൻ ശ്രമം; എൻ‌എസ്‌ഡബ്ല്യു സ്വദേശിക്ക് ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം

വെള്ളിയാഴ്ച എൻ‌എസ്‌ഡബ്ല്യു ബെയ്‌ൽ ഡിവിഷൻ കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ നിരോധിത മയക്കുമരുന്ന് ഇറക്കുമതി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
arrest
200 കിലോ കൊക്കെയ്ൻ കടത്താൻ ശ്രമംniu niu/ Unsplash
Published on

ട്വീഡ് ഹെഡ്‌സ്: വലിയ അളവിൽ ലഹരിമരുന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചന പോലീസ് തകർത്തു. കപ്പൽ മാർഗ്ഗം 200 കിലോഗ്രാം കൊക്കെയ്ൻ ഓസ്‌ട്രേലിയൻ തീരത്തെത്തിക്കാൻ ശ്രമിച്ച 41-കാരനായ മാരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എൻ‌എസ്‌ഡബ്ല്യു ബെയ്‌ൽ ഡിവിഷൻ കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ നിരോധിത മയക്കുമരുന്ന് ഇറക്കുമതി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാൻ സാധ്യതയുണ്ട്.

വിദേശത്ത് നിന്ന് കൊക്കെയ്ൻ ഓസ്‌ട്രേലിയൻ സമുദ്ര അതിർത്തിയിലെത്തിച്ച ശേഷം, അവിടെ നിന്ന് ചെറുകിട ബോട്ടുകൾ ഉപയോഗിച്ച് കരയിലെത്തിക്കാനായിരുന്നു ലഹരിമരുന്ന് മാഫിയയുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ നിരോധിത ബൈക്ക് ഗാംഗുകൾക്ക് (outlaw motorcycle gangs) ഈ മയക്കുമരുന്ന് ഇടപാടിൽ ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയും ജൂൺ 12-ന് വീണ്ടും ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തു.

Related Stories

No stories found.
Metro Australia
maustralia.com.au