നമ്പിജിൻപ പ്രൈസിന്റെ പരാമർശങ്ങളെ തള്ളി സൂസൻ ലേ

ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള സെനറ്റർ ജസീന്ത നമ്പിജിൻപ പ്രൈസിന്റെ വിവാദ പരാമർശത്തിനോട് പ്രതികരിച്ച് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സൂസൻ ലേ.
പ്രതിപക്ഷ നേതാവ് സൂസൻ ലേ
പ്രതിപക്ഷ നേതാവ് സൂസൻ ലേ
Published on

ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള സെനറ്റർ ജസീന്ത നമ്പിജിൻപ പ്രൈസിന്റെ വിവാദ പരാമർശത്തിനോട് പ്രതികരിച്ച് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സൂസൻ ലേ. ലേബർ പാർട്ടി തങ്ങളുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ കുടിയേറ്റക്കാർക്ക് മുൻഗണന നൽകുന്നുവെന്നാണ് ജസീന്ത നമ്പിജിൻപ പ്രൈസ് ഉന്നയിച്ചത്. എന്നാൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് സൂസൻ ലേ പറഞ്ഞു. പ്രൈസിൻ്റെ അഭിപ്രായങ്ങൾ "ലിബറൽ പാർട്ടിയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല" എന്ന് ലേ പറഞ്ഞു, അത്തരം പരാമർശങ്ങൾ "ആവർത്തിക്കില്ല" എന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ലേ വ്യക്തമാക്കി. ബിസിനസ്സ്, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവയിൽ സംഭാവനകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യൻ സമൂഹവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം ലേ ഊന്നിപ്പറഞ്ഞു.

Also Read
മുതലയെ പിടിക്കുന്ന വീഡിയോ; അമേരിക്കൻ ഇൻഫ്ലുവൻസർക്ക് പിഴ
പ്രതിപക്ഷ നേതാവ് സൂസൻ ലേ

"അഭിപ്രായങ്ങൾ തെറ്റായിരുന്നു, അവ ശരിയല്ല. അവ സംഭവിക്കാൻ പാടില്ലായിരുന്നു. തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അവ ആവർത്തിക്കില്ല. ആവർത്തിക്കില്ല. ഞാൻ പിന്നീട് പറഞ്ഞതും ഇപ്പോൾ പറയുന്നതും ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും എന്റെ ആഴമായ നന്ദി പ്രകടിപ്പിക്കാനാണ്." എന്ന് ലേ പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au