രണ്ട് Qantas വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഒഴിവായ സംഭവത്തിൽ അന്വേഷണം തുടങ്ങി

“എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാണ് ഞങ്ങളുടെ വിമാനം മുന്നോട്ട് പോകാൻ അനുമതി ലഭിച്ചത്,” Qantas വക്താവ് പറഞ്ഞു.
സിഡ്നി വിമാനത്താവളത്തിൽ രണ്ട് Qantas വിമാനങ്ങൾ near-miss;ATSB അന്വേഷണം
(File Image -AAP)
Published on

സിഡ്നി: രാജ്യത്തെ ഏറ്റവും തിരക്കേറിയ സിഡ്നി വിമാനത്താവളത്തിൽ രണ്ട് Qantas യാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഒഴിവായ സംഭവത്തിൽ Australian Transport Safety Bureau (ATSB) അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. Gold Coastൽ നിന്ന് എത്തിയ Qantas Boeing 737 ടാക്സിവേ L-ലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്നു. തുടർന്ന് ടാക്സിവേ Bയിലേക്ക് വലത്തോട്ട് തിരിയാൻ വിമാനത്തിന് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അനുമതി ലഭിച്ചു. അതേസമയം, Melbourneലേക്ക് പുറപ്പെടാനിരുന്ന Qantas A321 ടാക്സിവേ C-ലൂടെ തെക്കോട്ട് സഞ്ചരിച്ച് ടാക്സിവേ L-ലേക്ക് വലത്തോട്ട് തിരിയാനുള്ള അനുമതിയും ലഭിച്ചിരുന്നു. ടാക്സിവേ L-ലേക്ക് അടുക്കുന്നതിനിടെ ഇടതുവശത്ത് നിന്ന് Boeing 737 തങ്ങളുടെ ഭാഗത്തേക്ക് വരുന്നത് Airbus A321ന്റെ ജീവനക്കാർ ശ്രദ്ധിച്ചു. തുടർന്ന് A321 അടിയന്തരമായി ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു.

സംഭവത്തിൽ കൂട്ടിയിടിയുടെ തൽക്ഷണ അപകടസാധ്യത ഉണ്ടായിരുന്നില്ലെന്ന് ATSB വ്യക്തമാക്കി. A321 സാധാരണ രീതിയിൽ ബ്രേക്ക് ചെയ്ത് പൂർണമായി നിർത്തിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. സംഭവത്തിൽ ATSB നടത്തുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് Qantas അറിയിച്ചു. “എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാണ് ഞങ്ങളുടെ വിമാനം മുന്നോട്ട് പോകാൻ അനുമതി ലഭിച്ചത്,” Qantas വക്താവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബുധനാഴ്ച സിഡ്നി വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം കാരണം വിമാന സർവീസുകളിലും വൈകലുണ്ടായി.

വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനങ്ങളുടെ പുറപ്പെടൽ നിരക്ക് കുറച്ചതായി Airservices Australia അറിയിച്ചു. ആവശ്യത്തിന് എയർ ട്രാഫിക് കൺട്രോളർമാർ ഇല്ലാത്തതാണ് നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ സിഡ്നി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സുരക്ഷാ സംഭവങ്ങൾക്ക് പിന്നാലെയാണ് പുതിയ അന്വേഷണം. മൂന്ന് ആഴ്ചയ്ക്കിടെ വിമാനത്താവളത്തിൽ ഉണ്ടായ മൂന്ന് വ്യത്യസ്ത സംഭവങ്ങൾ ATSB നേരത്തെ പരിശോധിച്ചിരുന്നു. സംഭവങ്ങളിൽ സാമ്യമുണ്ടെന്ന് അംഗീകരിച്ചെങ്കിലും അവയെ പ്രത്യേകം സംഭവങ്ങളായാണ് പരിഗണിക്കുന്നതെന്ന് ATSB ചീഫ് കമ്മീഷണർ Angus Mitchell പറഞ്ഞു. മിക്ക സംഭവങ്ങളിലും പരിശീലനം ലഭിച്ച പൈലറ്റുമാരാണ് അപകടസാധ്യത തിരിച്ചറിഞ്ഞ് വിമാനങ്ങൾ നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. “ഇത് ആ ഘട്ടത്തിലെത്തിയത് തന്നെ ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,” Mitchell പറഞ്ഞു. അപകടം കൂടുതൽ ഗുരുതരമാകുന്നതിന് മുമ്പ് സുരക്ഷാ സംവിധാനങ്ങളിലൊന്ന് പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Also Read
Sydney Swans വൈസ് ക്യാപ്റ്റൻ Isaac Heeneyക്കെതിരെ Victoria Police അന്വേഷണം
സിഡ്നി വിമാനത്താവളത്തിൽ രണ്ട് Qantas വിമാനങ്ങൾ near-miss;ATSB അന്വേഷണം

കഴിഞ്ഞ ഞായറാഴ്ച സിഡ്നി വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ പരിശീലന സെഷൻ നടക്കുന്നതിനിടെയും രണ്ട് യാത്രാവിമാനങ്ങൾ അപകടകരമാംവിധം അടുത്തെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പും മറ്റൊരു near-miss സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് Airservices Australiaയിലെ രണ്ട് ജീവനക്കാരെ ഇതിനകം ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ സംഭവത്തിൽ ATSB അന്വേഷണ ഉദ്യോഗസ്ഥർ എയർ ട്രാഫിക് കൺട്രോളർമാരെയും വിമാന ജീവനക്കാരെയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട റെക്കോർഡ് ചെയ്ത വിമാന ഡാറ്റയും ശേഖരിച്ചുവരികയാണ്.

Metro Australia
maustralia.com.au