ഓസ്‌ട്രേലിയയിൽ വേനൽ പൊള്ളുന്നു!

മിക്ക പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് BOM പ്രവചിക്കുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ പകൽ സമയത്തും രാത്രിയിലും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രവചനം.
ഓസ്‌ട്രേലിയയിൽ വേനൽ പൊള്ളുന്നു!
Published on

ഓസ്‌ട്രേലിയയിൽ പതിവിലും കൂടുതൽ ചൂടേറിയ വേനൽക്കാലമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്, മിക്ക സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് കാലാവസ്ഥ നിരീക്ഷണ ബ്യൂറോ (BOM) പ്രവചിക്കുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ പകൽ സമയത്തും രാത്രിയിലും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രവചനം. ക്വീൻസ്‌ലാൻഡ്, വിക്ടോറിയ, ടാസ്മാനിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ "അസാധാരണമായി ചൂടുള്ള" കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്തുടനീളം മഴയുടെ പ്രവചനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും ഉൾനാടൻ കിഴക്കൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലും ശരാശരിയിലും താഴെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പല തീരദേശ, തെക്കൻ പ്രദേശങ്ങളിലും, കൂടുതൽ ഈർപ്പമുള്ളതോ വരണ്ടതോ ആയ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും അത് വ്യക്തമല്ല. അതേസമയം കാട്ടുതീ സാധ്യത വർദ്ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യ-വടക്കൻ ന്യൂ സൗത്ത് വെയിൽസ്, തെക്കൻ വിക്ടോറിയ, പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തീപിടുത്ത സാധ്യത വർദ്ധിപ്പിക്കും.

ചില പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയുണ്ടെങ്കിലും, ഡിസംബർ വരെ ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് BOM പറയുന്നു. ഇത് കനത്ത മഴയ്ക്കും, നാശനഷ്ടമുണ്ടാക്കുന്ന വിധത്തിലുള്ള കാറ്റിനും, ആലിപ്പഴ വർഷത്തിനും സാധ്യത തള്ളിക്കളയാനാവില്ല. സംസ്ഥാന അടിയന്തര സേവനങ്ങൾ താമസക്കാരോട് മുൻകൂട്ടി തയ്യാറെടുക്കാനും, കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ച് അപ്‌ഡേറ്റ് ശ്രദ്ധിക്കാനും, ഉഷ്ണതരംഗങ്ങൾ, കാട്ടുതീ, പെട്ടെന്നുള്ള കൊടുങ്കാറ്റ് എന്നിവയ്ക്ക് തയ്യാറായിരിക്കാനും അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au