സിഡ്‌നി-ന്യൂകാസിൽ അതിവേഗ റെയിൽ: 22.9 കോടി ഡോളർ കൂടി അനുവദിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

ഇതോടെ, പാത നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ പദ്ധതിക്കായി സർക്കാർ ചിലവാക്കിയ ആകെ തുക 659.6 മില്യൺ ഡോളറായി ഉയർന്നു.
Sydney to Newcastle High-Speed Rail
സിഡ്‌നി-ന്യൂകാസിൽ അതിവേഗ റെയിൽABC News
Published on

സിഡ്‌നിക്കും ന്യൂകാസിലിനും ഇടയിലുള്ള അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഉറപ്പാക്കാൻ ഫെഡറൽ സർക്കാർ 229.6 മില്യൺ ഡോളർ (ഏകദേശം 23 കോടി ഡോളർ) കൂടി അനുവദിച്ചു. ഇതോടെ, പാത നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ പദ്ധതിക്കായി സർക്കാർ ചിലവാക്കിയ ആകെ തുക 659.6 മില്യൺ ഡോളറായി ഉയർന്നു.

Also Read
വിക്ടോറിയയിൽ അഞ്ചാംപനി സാധ്യത വർദ്ധിക്കുന്നതായി ആരോഗ്യ ‌വകുപ്പിന്റെ മുന്നറിയിപ്പ്
Sydney to Newcastle High-Speed Rail

പുതിയ ഫണ്ട് ഉപയോഗിച്ച് പദ്ധതിയുടെ ഡിസൈൻ, അംഗീകാരങ്ങൾ, ചിലവ് എന്നിവ അന്തിമമായി നിശ്ചയിക്കും. അതിവേഗ റെയിൽ നിലവിൽ വരുന്നതോടെ ന്യൂകാസിലിനും സിഡ്‌നിക്കും ഇടയിലുള്ള യാത്രാസമയം വെറും ഒരു മണിക്കൂറായി കുറയും. സെൻട്രൽ കോസ്റ്റിൽ നിന്ന് ഇരു നഗരങ്ങളിലേക്കും 30 മിനിറ്റ് കൊണ്ട് എത്താനും സാധിക്കും. അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 250 ബില്യൺ ഡോളറിന്റെ കരുത്ത് പകരാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ 30 വർഷമായി പലതവണ ആസൂത്രണം ചെയ്തിട്ടും പരാജയപ്പെട്ട ഈ പദ്ധതി ഇപ്പോൾ നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. വരും വർഷങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിക്ഷേപ സാധ്യതകളും സർക്കാർ പരിശോധിക്കും. ജനസംഖ്യാ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് വലിയ ഗുണകരമാകുന്ന ഒന്നായിരിക്കും ഈ റെയിൽവേ പദ്ധതിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au