
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടാസ്മാനിയയിലെ ജോർജ്ജ് ടൗണിൽ നിന്ന് പുറപ്പെട്ട വിമാനം ന്യൂ സൗത്ത് വെയിൽസിലെ ഹിൽസ്റ്റൺ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ വന്നതിനെ തുടർന്ന് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു . "ടാസ്മാനിയയ്ക്ക് സമീപം രണ്ട് പേരുമായി കാണാതായ ഒരു ലൈറ്റ് വിമാനത്തിനായുള്ള തിരച്ചിൽ നിലവിൽ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്" എന്ന് ഓസ്‌ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി (AMSA) പ്രസ്താവനയിലൂടെ അറിയിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ ടാസ്മാനിയയിലെ ജോർജ്ജ് ടൗണിൽ നിന്ന് പുറപ്പെട്ട വിമാനം സെൻട്രൽ വെസ്റ്റേൺ എൻഎസ്‌ഡബ്ല്യുവിൽ ഇറങ്ങാൻ കഴിയാതെ വന്നതിനെ തുടർന്ന് ആശങ്ക ഉയർന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
ജോർജ്ജ് ടൗണിലും വടക്കൻ ടാസ്മാനിയയുടെ സമീപ പ്രദേശങ്ങളിലും വ്യോമ തിരച്ചിൽ നടത്താൻ ടാസ്മാനിയ പോലീസിന്റെ ഹെലികോപ്റ്ററിനെ ചുമതലപ്പെടുത്തിയതായി എഎംഎസ്എ അറിയിച്ചു. എഎംഎസ്എയുടെ മെൽബൺ റെസ്‌ക്യൂ ജെറ്റ് ഉപരിതല കപ്പലുകളുടെ പിന്തുണയോടെ ബാസ് കടലിടുക്കിന് മുകളിലൂടെയുള്ള തിരച്ചിൽ നടത്തുന്നുണ്ട്.ഷെഡ്യൂൾ ചെയ്തതുപോലെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്താത്തതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.