

പോളിൻ ഹാൻസൺ തനിക്ക് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ നൽകിയിട്ടുണ്ടെന്ന് ബാർനബി ജോയ്‌സ് സ്ഥിരീകരിച്ചു. 88.9FM ടാംവർത്ത് റേഡിയോയിൽ ഹാൻസണോടൊപ്പം ഇന്ന് പങ്കെടുക്കവെയാണ് നാഷണൽസ് എംപി വൺ നേഷനിലേക്ക് മാറുമെന്ന് വ്യക്തമാക്കിയത്. "ഈ തീരുമാനത്തിൽ ചില വേദനകൾ ഉണ്ടാകുമെന്ന് എനിക്കറിയാം, അത് ഞാൻ മനസ്സിലാക്കുന്നു," ജോയ്‌സ് പറഞ്ഞു. "വൺ നേഷനിലേക്ക് വരാൻ പോളിൻ ഹാൻസൺ എനിക്ക് ഒരു ഓഫർ നൽകി, ഞാൻ അത് സ്വീകരിക്കുന്നു."- എന്ന് അദ്ദേഹം വ്യക്തമാക്കി.
ജോയ്‌സിന്റെ തീരുമാനത്തിൽ തനിക്ക് "വൈകാരികതയും" "അഭിമാനവും" തോന്നുന്നുവെന്ന് ഹാൻസൺ പ്രതികരിച്ചു. "എന്നെപ്പോലെ തന്നെ സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ഞാൻ ബാർനബിയിൽ കണ്ടു, വൺ നേഷനിൽ ബാർനബി ചേരുന്നതിനാൽ, ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് ഞാൻ കരുതുന്നു."- എന്ന് " ഹാൻസൺ പറഞ്ഞു.