ARAG ഓസ്‌ട്രേലിയയിലെ പ്രവർത്തനം നിർത്തി

ജർമ്മനിയിലെ ഏറ്റവും വലിയ സ്വകാര്യ ഇൻഷുറൻസ് കമ്പനിയാണ് ARAG.
ARAG ഓസ്‌ട്രേലിയയിലെ പ്രവർത്തനം നിർത്തി
Published on

ജർമ്മൻ ഇൻഷുറൻസ് കമ്പനിയായ ARAG SE, ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് പിന്മാറുന്നു. നിലവിലുള്ള പോളിസികൾ തുടർന്നും സർവീസ് ചെയ്യുമെന്നും എന്നാൽ കമ്പനി പോളിസികൾ പുതുക്കുകയോ പുതിയ ബിസിനസ്സ് ഏറ്റെടുക്കുകയോ ചെയ്യില്ലെന്നും ഡസൽഡോർഫിലെ കമ്പനി ആസ്ഥാനത്ത് നിന്നുള്ള ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു.

"നിർഭാഗ്യവശാൽ, ഓസ്‌ട്രേലിയയിലെ ബിസിനസ് പ്രതീക്ഷകൾ ഫലവത്തായില്ല," ARAG SE യുടെ സിഇഒ റെങ്കോ ഡിർക്‌സെൻ പറഞ്ഞു. "ഏകദേശം ആറ് വർഷത്തിന് ശേഷവും, വിപണിയിൽ ഞങ്ങൾ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. അതിനാൽ, ഞങ്ങൾക്ക് പോകേണ്ട സമയമായി." എന്ന് സിഇഒ വ്യക്തമാക്കി.

ജർമ്മനിയിലെ ഏറ്റവും വലിയ സ്വകാര്യ ഇൻഷുറൻസ് കമ്പനിയാണ് ARAG, സിഡ്‌നിയിൽ നിന്ന് ഒരു അണ്ടർറൈറ്റിംഗ് ഏജൻസിയായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ്സിന്റെ അണ്ടർറൈറ്റിംഗ് നടത്തുന്നത് HDI ഗ്ലോബൽ സ്പെഷ്യാലിറ്റി SE ആണ്. " ഞങ്ങളുടെ ഓസ്‌ട്രേലിയൻ സഹപ്രവർത്തകരുടെ ശ്രമങ്ങൾക്കും, ഞങ്ങളുടെ വിതരണ പങ്കാളികൾക്കും, ബ്രോക്കർമാർക്കും, നിയമ ശൃംഖലകൾക്കും അവരുടെ തുടർച്ചയായ പിന്തുണയ്ക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു," ഡിർക്‌സൺ പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au