

ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടി 2050 ഓടെ നെറ്റ് സീറോ എമിഷൻസ് നേടാനുള്ള പ്രതിബദ്ധത ഔദ്യോഗികമായി പിന്‍വലിച്ചു. കാലാവസ്ഥാ ലക്ഷ്യം റദ്ദാക്കുന്നതിനെ പിന്തുണച്ച് ഭൂരിപക്ഷം അംഗങ്ങളും രംഗത്തെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ്, 2050 ആകുമ്പോഴേക്കും നെറ്റ് സീറോ എമിഷൻ എന്ന പ്രതിജ്ഞാബദ്ധത ലിബറൽ പാർട്ടി ഔദ്യോഗികമായി ഉപേക്ഷിക്കാൻ സമ്മതിച്ചത്.
വ്യാഴാഴ്ച ചേർന്ന ലിബറൽ ഷാഡോ മന്ത്രിസഭാ യോഗത്തിൽ ലേബർ സർക്കാരിന്റെ 2030 എമിഷൻസ് കുറയ്ക്കൽ നിയമം റദ്ദാക്കാനും തീരുമാനിച്ചു. എന്നാൽ പാർട്ടി പാരീസ് ഉടമ്പടിയിൽ തുടരും, കൂടാതെ ഭാവിയിൽ അധികാരത്തിൽ എത്തിയാൽ അഞ്ചുവർഷ ഇടവേളകളിൽ ഇടക്കാല ലക്ഷ്യങ്ങൾ നിശ്ചയിക്കുമെന്നും അറിയിച്ചു.
സാങ്കേതിക വിദ്യ അനുവദിക്കുന്ന പരിധിയിൽ, പൊതുജനങ്ങൾക്ക് നിർബന്ധിത ചെലവ് ചുമത്താതെ, താരതമ്യ സമൂഹങ്ങളിലെ രാജ്യങ്ങൾ പോലെ വർഷംതോറും ശരാശരിയിൽ എമിഷൻ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് പാർട്ടിയുടെ നിലപാട്.
കൽക്കരി ഉൾപ്പെടെ എല്ലാ പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നും, എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് എമിഷൻ കുറയ്ക്കണമെന്നുമാണ് പാർട്ടിയുടെ നിലപാടെന്ന് ഷാഡോ എനർജി മന്ത്രി ഡാൻ ടേഹാൻ പറഞ്ഞു,